Khushbu Sundar's daughter's wedding എക്സ്
Entertainment

താരവിരുന്നായി ഖുശ്ബുവിന്റെ മകളുടെ വിവാഹം; ചടങ്ങിനെത്തി തൃഷ, വിജയ് എവിടെയെന്ന് തിരക്കി ആരാധകർ

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകളും നടിയുമായ അവന്തിക സുന്ദർ വിവാഹിതയായി. ​ഗോവയിലെ ഒരു ആഢംബര റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ശ്രാവൺ ശ്രീനിവാസനാണ് അവന്തികയുടെ വരൻ. സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ വിവാഹചടങ്ങിൽ പങ്കെടുത്തു.

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. വിജയ്‌യുടെ അസാന്നിധ്യത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചർച്ചകൾ.

വിവാഹ ചടങ്ങിനിടെ തൃഷ ചിരഞ്ജീവിയുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചിരിക്കുന്ന വിഡിയോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത്. വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദർ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചിരുന്നു. 2000 ത്തിലായിരുന്നു ഖുശ്ബുവും സുന്ദർ സിയും തമ്മിലുള്ള വിവാഹം. അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി താരദമ്പതികൾക്കുണ്ട്.

Trisha at Khushbu Sundar's daughter's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സഞ്ചരിക്കാൻ തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം; ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ 'നേതാക്കളുടെ' കറക്കം വിവാദത്തിൽ

'പണ്ട് ജഗതിച്ചേട്ടന്‍ പറഞ്ഞത് കേട്ട് പേടിച്ചാണ് തമിഴ് സിനിമ ചെയ്യാതിരുന്നത്'; വെളിപ്പെടുത്തി ഇന്ദ്രന്‍സ്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്