'പണ്ട് ജഗതിച്ചേട്ടന്‍ പറഞ്ഞത് കേട്ട് പേടിച്ചാണ് തമിഴ് സിനിമ ചെയ്യാതിരുന്നത്'; വെളിപ്പെടുത്തി ഇന്ദ്രന്‍സ്

തമിഴില്‍ നിന്നും സിനിമ വരുമ്പോള്‍ ജഗതി ചേട്ടന്‍ പോകില്ല.
Indrans, Jagathy Sreekumar
Indrans, Jagathy Sreekumar
Updated on
1 min read

മലയാളികളുടെ പ്രിയങ്കരനാണ് ഇന്ദ്രന്‍സ്. കോമഡിയിലൂടെ സ്വന്താമായൊരു ഇടം നേടിയ ഇന്ദ്രന്‍സിന്റെ കരിയറിലുണ്ടായ ഗിയര്‍ ഷിഫ്റ്റ് ആരേയും പ്രചോദിപ്പിക്കുന്നതാണ്. കോമഡിയില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറ്റിയതോടെ ഇന്ദ്രന്‍സിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത സിനിമാ ഓര്‍മകളും.

സൂര്യ നായകനായ കറുപ്പിലൂടെ തമിഴ്‌നാട്ടിലും താരമായിരിക്കുകയാണ് ഇന്ദ്രന്‍സ്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാത്തവരായി ആരുമില്ല. എന്നാല്‍ കറുപ്പിന് മുമ്പും പലപ്പോഴും തന്നെ തേടി തമിഴ് സിനിമകളെത്തിയിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അന്നൊന്നും ചെയ്യാതിരുന്നതിന് കാരണം തന്റെ മനസിലുണ്ടായിരുന്നൊരു പേടിയാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

''ആ കേഥ കേട്ടപ്പോള്‍ തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. മലയാളം കൈകാര്യം ചെയ്യുന്നത് പോലല്ല. മുമ്പ് ജഗതിച്ചേട്ടന്‍ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തമിഴ്‌നാട്ടില്‍ കുറേക്കാലം ഉണ്ടായിരുന്നല്ലോ. തമിഴില്‍ നിന്നും സിനിമ വരുമ്പോള്‍ ജഗതി ചേട്ടന്‍ പോകില്ല. എടാ നമ്മള്‍ ഇവിടെ മലയാളം സിനിമ വിട്ടിട്ട് വേണം അവിടെ പോകാന്‍. ഇവിടെ പടമില്ലെങ്കില്‍ കുഴപ്പമില്ല. എങ്കിലും നമ്മുടെ ഭാഷയല്ലെങ്കില്‍ തൊടരുത്. കാരണം തമിഴ് തായ്‌മൊഴിയാണ്. വളരെ പവിത്രമായ ഭാഷയാണ്. നമ്മള്‍ അതിനെ കെടുത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്.'' ഇന്ദ്രന്‍സ് പറയുന്നു.

കോമഡി ചെയ്യുന്നവര്‍ക്ക് പ്രേംറ്റ് കേട്ട് പറഞ്ഞാല്‍ മാത്രം പോരല്ലോ. അതിന്റെ റിയാക്ഷനൊക്കെയുണ്ടല്ലോ. അതിനാല്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍ പോയിട്ടേയില്ലെന്നും അദ്ദേഹം പറയുന്നു. കറുപ്പിന്റെ സംവിധായകന്‍ ആര്‍ജെ ബാലാജി തന്നെ ചിത്രത്തിലേക്ക് എത്തിച്ചത് എങ്ങനെയെന്നും അദ്ദേഹം പറയുന്നുണ്ട്.

''ബാലാജി സാര്‍ വിളിച്ചിട്ട് ചേട്ടന്‍ ടെന്‍ഷനടിക്കണ്ട ഇത് മലയാളി കഥാപാത്രമാണെന്ന് പറഞ്ഞു. ചേട്ടന്‍ മലയാളത്തില്‍ തന്ന ചെയ്താല്‍ മതി, എഴുതുമ്പോള്‍ ഞാന്‍ മനസില്‍ കണ്ടു പോയി എന്നൊക്കെ പറഞ്ഞു. ചെന്നപ്പോള്‍ എനിക്ക് വളരെ ഇഷ്ടമായി. സംവിധായകന്‍ എപ്പോഴും തമാശയൊക്കെ പറഞ്ഞ് സെറ്റ് ഉണര്‍ത്തി നിര്‍ത്തുന്ന ആളാണ്'' എന്നാണ് അദ്ദേഹം പറയുന്നത്.

Indrans, Jagathy Sreekumar
'32 വർഷത്തിനിടെ കുത്സിത പ്രവർത്തനങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ എത്രയോ കലാകാരൻമാർ'; 'അമ്മ'യ്ക്കെതിരെ സനൽ കുമാർ ശശിധരൻ
Indrans, Jagathy Sreekumar
'എ ലവ് - ഹേറ്റ് ലെറ്റർ ടു മലയാളം സിനിമ'; നസ്‌ലിന്റെ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Indrans, Jagathy Sreekumar
'മമ്മൂട്ടിയെ വച്ച് കോമാളിത്തം, അവന്റെ കൈ വെട്ടും'; നാല് വയസുള്ള മോളോട് അയാള്‍ പറഞ്ഞത്; ഞെട്ടല്‍ മാറാതെ ലാല്‍ ജോസ്
Summary

Indrans recalls what Jagathy Sreekumar told him about tamil films. because of that talk he didn't do any tamil fims till Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dev Mohan, Indrans
Mammootty, Rajkumar Periasamy
VD Satheesan and Salim Kumar
Indrans and Madhubala
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com