'എ ലവ് - ഹേറ്റ് ലെറ്റർ ടു മലയാളം സിനിമ'; നസ്‌ലിന്റെ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
Mollywood Times
Mollywood Timesവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നസ്‌ലിൻ നായകനായെത്തിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ജൂൺ അഞ്ചിന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 3 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണിത്. നസ്‌ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. കാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ.

സംഗീതം: ജേക്സ് ബിജോയ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ.

Mollywood Times
'മമ്മൂട്ടിയെ വച്ച് കോമാളിത്തം, അവന്റെ കൈ വെട്ടും'; നാല് വയസുള്ള മോളോട് അയാള്‍ പറഞ്ഞത്; ഞെട്ടല്‍ മാറാതെ ലാല്‍ ജോസ്
Mollywood Times
"അമ്മ'യുടെ ഇപ്പോഴത്തെ അവസ്ഥയിൽ വേദനയുണ്ട്, അൻസിബയുമായി സംസാരിച്ചിരുന്നു; രാജിവെച്ചവരെ തിരിച്ചെത്തിക്കും'
Mollywood Times
'കാലിലെ നഖം വളര്‍ന്നത് വരെ മമ്മൂക്ക ശ്രദ്ധിക്കും'; അന്ന് നല്‍കിയ ഉപദേശം; അനുഭവം പങ്കിട്ട് ഹരിശ്രീ അശോകന്‍
Summary

Naslen starrer Mollywood Times OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com