തൃഷയും വിജയ്‌‌യും  ഇൻസ്റ്റ​ഗ്രാം
Entertainment

'മനുഷ്യരെ നോക്കേണ്ട, പട്ടികള്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ മാത്രം ആശങ്കപ്പെട്ടാല്‍ മതി'; വിമര്‍ശകര്‍ക്കുള്ള തൃഷയുടെ മറുപടി?

വിജയ്‌ക്കൊപ്പം പ്രൈവറ്റ് ജെറ്റില്‍ തൃഷ യാത്ര ചെയ്തതാണ് വിവാദമായത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ ഇഷ്ടതാരമാണ് തൃഷ. സിനിമയില്‍ 22 വര്‍ഷം പൂര്‍ത്തിയാക്കിയ നടി സൂപ്പര്‍താരങ്ങളുടെ നായികയായി നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ പേര് ഗോസിപ് കോളങ്ങളില്‍ നിറയുകയാണ്. ദളപതി വിജയ് യുമായി ചേര്‍ത്താണ് വിവാദങ്ങള്‍.

ഇപ്പോള്‍ ശ്രദ്ധനേടുന്നത് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ്. ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കുഴപ്പമില്ല. നായകള്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ട്. സ്വയം വിലയിരുത്തേണ്ട സമയമാണ് അത്.- തൃഷയുടെ കുറിപ്പില്‍ പറയുന്നു.

കൂടാതെ മറ്റൊരു ലൈഫ് ലെസണും താരം പങ്കുവച്ചിട്ടുണ്ട്. 'എന്തുകൊണ്ടാണ് കോഴികള്‍ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായം കൂടുംതോറും ഞാന്‍ മനസിലാക്കുന്നു'-എന്നായിരുന്നു മറ്റൊരു സ്റ്റോറി. വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് നടന്‍ വിജയ്‌ക്കൊപ്പം പ്രൈവറ്റ് ജെറ്റിലാണ് തൃഷ എത്തിയത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇരുവരും ഒന്നിച്ച് വിമാനമിറങ്ങുന്നതിന്റെ വിഡിയോ എത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. പിന്നാലെ രൂക്ഷ വിമര്‍ശനമാണ് നടിക്കെതിരെ ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ