Vijay, Trisha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മുഖ്യമന്ത്രിയാകണം, 10 വർഷം കഴിഞ്ഞ് നോക്കിക്കോ'; തൃഷ പറഞ്ഞത് 'അപ്പോ പുരിയലെ, ഇപ്പോ പുരിയത്'; വൈറലായി വിഡിയോ

തൃഷ ടിവികെ പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ഇപ്പോൾ വിജയ്‌യും തൃഷയുമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ വിജയ്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വിജയ്‌ക്ക് ആശംസകൾ അറിയിക്കാൻ തൃഷ നേരിട്ടെത്തിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ തൃഷയുടെ ഒരു പഴയ അഭിമുഖമാണ് വൈറലായി മാറുന്നത്.

തനിക്ക് മുഖ്യമന്ത്രിയാകണം എന്നാണ് വിഡിയോയില്‍ തൃഷ പറയുന്നത്. 2004 ല്‍ തൃഷ നല്‍കിയ അഭിമുഖമാണിത്. 'മോഡലിങ്ങിലൂടെ സിനിമയിലെത്തി. ഇനി എന്താകണം' എന്നാണ് അവതാരകന്‍ തൃഷയോട് ചോദിക്കുന്നത്. അതിന് തൃഷ നല്‍കിയ മറുപടി മുഖ്യമന്ത്രിയാകണം എന്നാണ്. സത്യമാണോ ഈ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അടുത്ത പത്ത് വര്‍ഷം കഴിഞ്ഞ് നോക്കിക്കോ എന്ന് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട് തൃഷ.

2004ല്‍ നല്‍കിയ അഭിമുഖത്തിന്റെ ഭാഗം അഞ്ച് വര്‍ഷം മുമ്പ് സണ്‍ ടിവി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. അതാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും തരം​ഗമായി മാറിയിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. തൃഷയുടെ റോള്‍ മോഡല്‍ ജയലളിതയാണെന്നും അവരെപ്പോലെ തന്നെ മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം തൃഷയുടെ മനസില്‍ ഉണ്ടായേക്കാമെന്ന് ചിലര്‍ പറയുന്നു.

മകളെ മുഖ്യമന്ത്രിയാക്കുക എന്നത് തൃഷയുടെ അമ്മയുടെ ആഗ്രഹം മാത്രമാണെന്നും ചിലര്‍ പറയുന്നു. അതേസമയം തൃഷ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. തൃഷ പാർട്ടിയിൽ ചേരുന്നതിനും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ടിവികെ നേതാക്കൾക്ക് താല്പര്യമുണ്ടെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയിച്ചിരുന്നു. നിയമപ്രകാരം, അദ്ദേഹത്തിന് രണ്ട് സീറ്റുകളും നിലനിർത്താൻ കഴിയില്ല. അതിനാൽ, 14 ദിവസത്തിനുള്ളിൽ ഒരെണ്ണത്തിൽ നിന്ന് രാജിവെക്കണം. ഇതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. എന്തായാലും വിജയ്ക്ക് പിന്നാലെ തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് സിനിമാ പ്രേക്ഷകർ.

Actress Trisha said she want to become chief minister old video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഷ്ടമായിരിക്ക്, ഒന്നുമേ ഇങ്ക ഇല്ലിയേ....'; വിജയ്‌യുടെ സത്യപ്രതിജ്ഞ കാണാനെത്തി, നിരാശരായി പൊട്ടിക്കരഞ്ഞ് ടിവികെ അനുയായികൾ (വീഡിയോ)

ബ്ലാക് ഹെഡ്സോ വൈറ്റ് ഹെഡ്സോ കണ്ടാലുടൻ ഞെക്കിപ്പൊട്ടിക്കരുത്.., നീക്കം ചെയ്യാൻ സിംപിൾ ടിപ്സ്

പട്ടിണി കിടക്കേണ്ട, ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം

'അനധികൃതമായി ഷൂട്ട്, ടൊവിനോ തലയില്‍ മുണ്ടിട്ട് ഓടി'; ക്യാപ്ഷന് പിന്നിലെ സത്യം വെളിപ്പെടുത്തി ബേസില്‍

200 എംപി കാമറ, എഐ ഫീച്ചറുകൾ; രണ്ടു പുതിയ ഫോണുകളുമായി വിവോ, എക്സ്300 അൾട്രാ vs എക്സ്300 എഫ്ഇ

SCROLL FOR NEXT