തൃഷ ഇൻസ്റ്റ​ഗ്രാം
Entertainment

​'ഗോട്ടി'ൽ വിജയ്‌യ്ക്കൊപ്പം തകർത്താടി തൃഷ; ചിത്രങ്ങളുമായി താരം

അതിലൊന്നായിരുന്നു 'മട്ട സോങി'ലെ തൃഷയുടെ ഡാൻസ്.

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്‌യുടെ ​ഗോട്ടിന്റെ ആവേശത്തിലാണ് ദളപതി ആരാധകർ. ചിത്രത്തിൽ ചില സർപ്രൈസുകളും ആരാധകർക്കായി സംവിധായകൻ വെങ്കട് പ്രഭു ഒരുക്കിയിരുന്നു. അതിലൊന്നായിരുന്നു 'മട്ട സോങി'ലെ തൃഷയുടെ ഡാൻസ്. വിജയ്‌യ്ക്കൊപ്പം പാട്ടിൽ ​കിടിലൻ പെർഫോമൻസാണ് തൃഷ നടത്തിയത്. തൃഷയുടെ ചിത്രത്തിലെ ഈ എൻട്രി ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്.

മഞ്ഞ സാരിയിലായിരുന്നു പാട്ടിൽ തൃഷ എത്തിയത്. ഇപ്പോഴിതാ ഈ ഡാൻസ് രം​ഗത്തിന്റെ ബിടിഎസ് കാഴ്ചകൾ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുകയാണ് താരം. ഡാൻസിനായി മേക്കപ്പ് ചെയ്യുന്നതിന്റെ ചിത്രങ്ങളും തൃഷ പങ്കുവച്ചിട്ടുണ്ട്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താര ജോഡികളാണ് വിജയ്‌യും തൃഷയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവരും ഒന്നിച്ചെത്തിയ സിനിമകളൊക്കെയും സൂപ്പർ ഹിറ്റുകളുമായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ​ഗില്ലി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്. ​ഗോട്ടിന് മുൻപെത്തിയ വിജയ്‌യുടെ ലിയോ എന്ന ചിത്രത്തിലും തൃഷ ആയിരുന്നു നായിക. അതേസമയം ഇന്നലെ തിയറ്ററുകളിലെത്തിയ ​ഗോട്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT