Trisha 
Entertainment

തമിഴകം പിടിച്ച് വിജയ്; ആഘോഷിക്കാന്‍ താരത്തിന്റെ വീട്ടിലേക്ക് ഓടിയെത്തി തൃഷ, വിഡിയോ

നേരത്തെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വിജയ് ചരിത്ര വിജയമുറപ്പിച്ച് മുന്നേറുകയാണ്. ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ വിജയ്‌യുടെ വീട്ടിലേക്ക് നടി തൃഷയുമെത്തി. തൃഷയുടെ പിറന്നാള്‍ ദിവസം കൂടിയാണ് ഇന്ന് എന്നതും ശ്രദ്ധേയമാണ്. വിജയ്‌യുടെ പനയൂരിലെ വീട്ടിലേക്കാണ് തൃഷയെത്തിയത്. നേരത്തെ തൃഷ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് തൃഷ വിജയ്‌യുടെ വീട്ടിലേക്ക് എത്തിയത്.

വിജയ്‌യുടെ പേരിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ ചര്‍ച്ചയായി മാറിയ പേരാണ് തൃഷയുടേത്. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ തൃഷ ധരിച്ച ഷോളിന്റെ നിറവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ടിവികെ പാര്‍ട്ടിയുടെ കൊടിയുടെ നിറത്തോട് സാമ്യതയുള്ള ഷോളായിരുന്നു തൃഷ ധരിച്ചത്.

നേരത്തെ ഏപ്രില്‍ 23ന് വോട്ടെടുപ്പിന് ശേഷം തൃഷ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. വോട്ട് ചെയ്തതിന്റെ മഷിയടയാളമുള്ള വിരലിന്റെ ചിത്രം വിജയ് നായകനായ ഗില്ലി സിനിമയിലെ സിനിമയുടെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പങ്കുവെക്കുകയായിരുന്നു തൃഷ. നേരത്തെ വിജയ്‌സംഗീത വിവാഹ മോചനത്തിന് കാരണം തൃഷയുമായുള്ള നടന്റെ ബന്ധമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ തമിഴ്‌നാട്ടില്‍ 110 മണ്ഡലങ്ങളിലാണ് വിജയ് നയിക്കുന്ന ടിവികെ മുന്നേറുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ് ടിവികെ. ഭരണത്തിലിരുന്ന ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടപ്പോള്‍ 62 സീറ്റുകളില്‍ മുന്നേറ്റം നടത്തി എഐഎഡിഎംകെ രണ്ടാമതുണ്ട്. അതേസമയം രണ്ടിടത്താണ് വിജയ് മത്സരിക്കുന്നത്. തിരിച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും. രണ്ടിടത്തും വിജയ്ത്ത് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

Trisha visits Vijay at his residence as his party TVK makes historic win in Tamilnadu election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി, ചാത്തന്നൂരില്‍ അട്ടിമറി ജയം

തമിഴകത്ത് വിജയ് കൊടുങ്കാറ്റ്; 108 സീറ്റുകളിൽ ടിവികെ മുന്നിൽ; ഡിഎംകെയും എഐഎഡിഎംകെയും ഒപ്പത്തിനൊപ്പം!

പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലം 2026| രംഗസാമിക്ക് തിളക്കമാർന്ന വിജയം; നെല്ലിത്തോപ്പിൽ ബിജെപിയെ അട്ടിമറിച്ച് ഡിഎംകെ

കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ഗോപകുമാറിന് വിജയം

പാമ്പ് കടിയേറ്റാൽ നഷ്ടപരിഹാരം ലഭിക്കുമോ? അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT