Pinarayi Vijayan, Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'വരുൺ കേസ് അട്ടിമറിക്കാൻ ജോർജുകുട്ടി മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തി'; മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം ഏറ്റെടുത്ത് ട്രോളൻമാർ

ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ഇത്തരം ട്രോളുകള്‍ വൈറലായത്.

Author : സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖത്തെക്കുറിച്ചാണ് രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പരക്കെയുള്ള സംസാരം. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം സാമൂഹികമാധ്യമ പേജുകളിലും കാണാം.

സംവിധായകൻ ടി കെ രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിന്റെ ടീസറിനും വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ട്രോളൻമാരും അഭിമുഖത്തിന്റെ ടീസർ ഏറ്റെടുത്തിരിക്കുകയാണ്.

ദൃശ്യം എന്ന മോഹൻലാലിന്റെ ഐക്കണിക് ചിത്രത്തിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രവുമായാണ് ഈ അഭിമുഖത്തെ ട്രോളൻമാർ എടുത്തിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ദൃശ്യം 3 റിലീസാകാനിരിക്കെയാണ് ഇത്തരം ട്രോളുകള്‍ വൈറലായത്. വരുണിന്റെ കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് പറയാന്‍ വേണ്ടി ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതെന്ന് പറയുന്ന പോസ്റ്റുകളാണ് ചിരി പടര്‍ത്തുന്നത്.

ജോര്‍ജുകുട്ടി മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ഐ ജി ഗീത പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പറയുന്ന പോസ്റ്റ് വൈറലായി. 'വരുൺ കേസ് അട്ടിമറിക്കാൻ ജോർജുകുട്ടി മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തി', 'ലാലിനെ ജീത്തൂ ജോസഫ് രക്ഷിക്കട്ടെ', 'അപ്പുറത്ത് ഐ ജി ആയതുകൊണ്ട് മുഖ്യമന്ത്രിയെ സ്വാധീനിക്കാൻ ജോർജുകുട്ടി ശ്രമിക്കുമെന്നൊരു സൂചന നേരത്തേയുണ്ടായിരുന്നു'- എന്നൊക്കെ കുറിക്കുന്നവരുമുണ്ട്.

Cinema News: Troll against Pinarayi Vijayan Mohanlal interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്