മാധുരി ദീക്ഷിത്, കരിഷ്മ കപൂർ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മാധുരി ദീക്ഷിതിനെ പേടിച്ച് ആ സിനിമ വേണ്ടെന്നുവച്ചു; തുറന്നു പറഞ്ഞ് കരിഷ്മ

മാധുരി ദീക്ഷിതിനെ പേടിച്ച് ദില്‍ തോ പാകല്‍ ഹേയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ നായികമാരാണ് മാധുരി ദീക്ഷിത്തും കരിഷ്മ കപൂറും. ഇവരുടെ അഭിനയവും ഡാന്‍സുമെല്ലാം കുറച്ചൊന്നുമല്ല ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ളത്. 1997 ല്‍ ഇറങ്ങിയ ദില്‍ തോ പാഗല്‍ ഹേ എന്ന ചിത്രത്തിലല്‍ ഇരുവരും പ്രധാന വേഷത്തിലാണ് എത്തിയത്. ഡാന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തില്‍ മാധുരിയുടേയും കരീഷ്മയുടേയും മത്സരിച്ചുള്ള അഭിനയത്തിനും ഡാന്‍സിനുമാണ് സാക്ഷിയായത്. ഇന്നും ആരാധകരെ ആവേശത്തിലാക്കുന്നതാണ് ചിത്രത്തിലെ ഗാനങ്ങളെല്ലാം. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള ഒരു രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് കരീഷ്മ. 

മാധുരി ദീക്ഷിതിനെ പേടിച്ച് ദില്‍ തോ പാകല്‍ ഹേയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം രസകരമായ ഓര്‍മ പങ്കുവെച്ചത്. ഡാന്‍സില്‍ മാധുരിയോട് മത്സരിക്കാന്‍ താന്‍ ഭയന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് അമ്മ ബബിത കപൂറുമാണ് കരീഷ്മയെ പ്രോത്സാഹിപ്പിച്ചത്. 

'ദില്‍ തോ പാകല്‍ ഹേയിലെ നായിക വേഷം എല്ലാ നടിമാരും വേണ്ടന്നുവയ്ക്കുകയായിരുന്നു. അങ്ങനെ കഥാപാത്രം എന്നിലേക്ക് എത്തി. അതൊരു ഡാന്‍സ് ഫിലിം ആണ് അതും മാധുരി ദീക്ഷിതിനൊപ്പം. എങ്ങനെയാണ് മാധുരി ദീക്ഷിതിനൊപ്പം ഡാന്‍സ് കളിക്കുക എന്നാണ് എല്ലാവരും പറഞ്ഞു. മാധുരിയുമായി ഡാന്‍സില്‍ മത്സരിക്കേണ്ടതുകൊണ്ട് ആദ്യം ഞാനും നോ പറഞ്ഞും.  ഇത് നടക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അവസാനം യഷ് ചോപ്രയും ആദിത്യ ചോപ്രയും എന്നോട് കഥ പറഞ്ഞു. എന്റെ അമ്മ എന്നോടു പറഞ്ഞു, നീ ഈ വെല്ലുവിളി ഏറ്റെടുക്കണം, മാധുരീ ദീക്ഷിതിന്റെ ആരാധികയല്ലേ നീ, ഇത് നീ ഉറപ്പായും ചെയ്യണം. നന്നായി കഷ്ടപ്പെട്ടാല്‍ നിനക്ക് തിളങ്ങാനാവും.'- കരിഷ്മ പറഞ്ഞു. യഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ആണ് നായകനായി എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍