Udhayanidhi Stalin, Nivaa എക്സ്
Entertainment

'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...'; യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് ഉദയനിധി; എയറിലേക്ക് പറപ്പിച്ച് ട്രോളന്മാര്‍!

വിരാട് കോലിയ്ക്ക് പറ്റിയത് പോലൊരു അബദ്ധം

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പണി പാളുമെന്നത് ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്ക് പറ്റിയത് പോലൊരു അബദ്ധത്തിന്റെ പേരില്‍ വെട്ടിലായിരിക്കുകയാണ് തമിഴ് നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.

നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണ എന്ന നിവായുടെ പോസ്റ്റ് ലൈക്ക് ചെയ്തും, റീപോസ്റ്റ് ചെയ്തുമാണ് ഉദയനിധി പെട്ടിരിക്കുന്നത്. നടിയുടെ ചിത്രങ്ങള്‍ ഉദയ്‌നിധി റീപോസ്റ്റ് ചെയ്തത് കണ്ടതോടെ സോഷ്യല്‍ മീഡിയ ട്രോളുകളുമായി ഉദയ്‌നിധിയെ എയറിലേക്ക് പറത്തിവിട്ടിരിക്കുകയാണ്. ആവേശത്തില്‍ രംഗണ്ണന്‍ പറഞ്ഞതുപോലെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ എന്നാണ് സോഷ്യല്‍ മീഡിയ ഉദയനിധിയോട് പറയുന്നത്.

നടിയെ ഉദയനിധി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ചിത്രങ്ങള്‍ റീപോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിനെ പ്രതിരോധിക്കാനെത്തിയിട്ടുണ്ട്. അബദ്ധത്തില്‍ കൈ തട്ടിയതാകാമെന്നാണ് പിന്തുണച്ചെത്തുന്നവര്‍ പറയുന്നത്. സംഭവം ചര്‍ച്ചയായതോടെ നിവായുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയുണ്ട്.

നേരത്തെ മൂന്ന് ലക്ഷത്തിന് മുകളിലുണ്ടായിരുന്ന നിവായുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്പോള്‍ നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളോടൊന്നും ഉദയനിധി ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം റീപോസ്റ്റ് ഉദയനിധി പിന്‍വലിച്ചിട്ടുണ്ട്. സംഭവം ചര്‍ച്ചയാതോടെ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ് നടി നിവാ. ബൂമറാങ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിവാഷിയ്‌നി ബിഗ് ബോസ് സീസണ്‍ ലെ മത്സരാര്‍ത്ഥിയുമായിരുന്നു.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കോലി നടി അവ്‌നീത് കൗറിന്റെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട് കയ്യബദ്ധത്തില്‍ ലൈക്ക് ചെയ്തതാണെന്ന് വിരാട് കോലി വിശദീകരിക്കുകയുണ്ടായി. എന്തായാലും ആ ലൈക്കിന്റെ പേരില്‍ അവ്‌നീതിന്റെ ഫോളോഴേവ്‌സിലുണ്ടായ വര്‍ധനവ് 18 ലക്ഷമായിരുന്നു.

Udhayanidhi Stalin reposts actress Nivaa's photos. Removes the repost after the social media trolls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT