ഉള്ളൊഴുക്ക് 
Entertainment

ഓസ്കർ ലൈബ്രറിയിൽ ഇടംനേടി ഉള്ളൊഴുക്ക് തിരക്കഥ: സന്തോഷ വാർത്തയുമായി സംവിധായകൻ

അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ

Author : സമകാലിക മലയാളം ഡെസ്ക്

റെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്. ഇപ്പോൾ അന്താരാഷ്ട്ര അം​ഗീകാരം ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ. ക്രിസ്റ്റോ ടോമി തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.

2018ല്‍ നടന്ന സിനിസ്റ്റാന്‍ ഇന്ത്യയുടെ സ്റ്റോറി ടെല്ലിങ് മത്സരത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷവും തിരക്കഥ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി നേടിയതുൾപ്പടെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമയ്ക്കു ലഭിച്ചു.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്. അസോ. പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് –അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

SCROLL FOR NEXT