Pranav Mohanlal, Mohanlal ഫെയ്സ്ബുക്ക്
Entertainment

രാജാവിന്റെ നേട്ടം രാജാവിന്റെ മകനും ആവർത്തിക്കുമോ? എങ്കില്‍ പ്രണവിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം; മലയാള സിനിമയിലും ചരിത്രം

പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ രണ്ടാം ദിവസവും കുതിക്കുകയാണ്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങള്‍ നേടി, വിജയം ഉറപ്പിച്ച ചിത്രമാണ് ഡീയസ് ഈറെ. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രത്തിലെ പ്രണവിന്റെ പ്രകടനം കയ്യടി നേടുകയാണ്. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ഡിയസ് ഈറെ എന്നാണ് സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്.

ഡീയസ് ഈറെയ്ക്ക് ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ ചിത്രം വന്‍ സാമ്പത്തിക നേട്ടമായി മാറുമെന്നാണ് സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് ഡീയസ് ഇറെ നേടിയത് നാലരക്കോടിയാണ്. അതേസമയം ഡീയസ് ഈറെ അമ്പത് കോടി ക്ലബ്ബിലെത്തുകയാണെങ്കില്‍ അത് അപൂര്‍വ്വമായൊരു നേട്ടത്തിനാകും വഴിയൊരുക്കുക.

നേരത്തെ ഈ വര്‍ഷം തുടരെതുരെ മൂന്ന് 50 കോടി സിനിമകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍ ചരിത്രം കുറിച്ചിരുന്നു. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാല്‍ 50 കോടിയിലെത്തിച്ചത്. പ്രണവിന്റെ ഡീയസ് ഈറെയും അമ്പത് കോടിയിലെത്തിയാല്‍ അച്ഛനെപ്പോലെ തന്നെ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ 50 കോടിയിലെത്തിച്ച നടനാകും പ്രണവ്. നേരത്തെ ഇറങ്ങിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ 50 കോടി നേടിയിരുന്നു.

അങ്ങനെ വന്നാല്‍ അച്ഛനും മകനും ഒരേ സമയം തന്നെ തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ അമ്പത് കോടിയിലെത്തിച്ചുവെന്ന, ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ്വമായൊരു നേട്ടവും പ്രണവിനേയും മോഹന്‍ലാലിനേയും തേടിയെത്തും. ഡീയസ് ഈറെയ്ക്ക് ബുക്ക് മൈ ഷോയില്‍ ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിങ് സൂചിപ്പിക്കുന്നത് ചിത്രം അമ്പത് കോടിയിലെത്തുമെന്നു തന്നെയാണ്.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമായൊരു ഹൊറര്‍ അനുഭവമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രണവിനൊപ്പം ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ചിത്രത്തിന്റെ സൗണ്ട് വിഭാഗവുമെല്ലാം കയ്യടി നേടുന്നുണ്ട്.

Unique record awaits Pranav Mohanlal if Dies Irae reaches 50 crore. will be a history in malayalam cinema too.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT