കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ഉണ്ണി മുകുന്ദൻ/ ഫേയ്സ്ബുക്ക് 
Entertainment

കോവിഡ് വാക്സിൻ സ്വീകരിച്ച് ഉണ്ണി മുകുന്ദൻ

കോവിഷീൽഡ് വാക്സിനാണ് താരം സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേയ്സ്ബുക്കിലൂടെ താരം തന്നെയാണ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പെടുത്ത വിവരം ആരാധകരെ അറിയിച്ചത്. വാക്സിനെടുക്കുന്നതിന്റെ ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു. 

കോവിഷീൽഡ് വാക്സിനാണ് താരം സ്വീകരിച്ചത്. എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലിൽ എത്തിയാണ് താരം വാക്സിനെടുത്തത്. എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നു താരം ആരാധകരോട് ആവശ്യപ്പെട്ടു. 

താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കൂട്ടത്തിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മേപ്പടിയാനാണ്. ചിത്രത്തിനായി മാസങ്ങൾ നീണ്ടു നിൽക്കുന്ന മേക്കോവറാണ് താരം നടത്തിയത്. കൂടാതെ ഉണ്ണി ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT