ഉണ്ണി മുകുന്ദൻ/ ഫെസ്ബുക്ക്, ബാലയുടെ വിഡിയോ ചിത്രം 
Entertainment

'നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാന്‍ വന്നിരിക്കും'; ബാലയുടെ പഴയ വിഡിയോയുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുന്ന ബാലയെയാണ് വിഡിയോയില്‍ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദന് എതിരെയുള്ള ബാലയുടെ ആരോപണങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഉണ്ണി നിര്‍മിച്ച ഷെഫീഖിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് പറഞ്ഞത്. അതിനു പിന്നാലെ രൂക്ഷഭാഷയില്‍ ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞിരുന്നു. രണ്ട് ലക്ഷം രൂപ ബാലയ്ക്ക് നല്‍കിയതിന്റെ തെളിവും പുറത്തുവിട്ടു. അതിനുശേഷവും ബാല ആരോപണങ്ങളുമായി എത്തി. ഇപ്പോള്‍ വൈറലാവുന്നത് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ബാലയുടെ ഒരു വിഡിയോ ആണ്. 

ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുന്ന ബാലയെയാണ് വിഡിയോയില്‍ കാണുന്നത്. താന്‍ നിര്‍മിച്ച സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ഒരു വാക്കുപോലും ചോദിക്കാതെ അഭിനയിച്ചു എന്നാണ് ബാല പറയുന്നത്. ബാലയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് താരം കുറിപ്പ് പങ്കുവച്ചത്. കൂടാതെ തനിക്കു ലഭിച്ച പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. 

വിഡിയോയിലെ ബാലയുടെ വാക്കുകള്‍

ഉണ്ണിയോട് ഒരു കാര്യം മാത്രം പറഞ്ഞു. ഞാന്‍ ഒരു പടം നിര്‍മിച്ചപ്പോള്‍ നീ ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ചു. കഥാപാത്രത്തെക്കുറിച്ചുപോലും ചോദിക്കാതെയായിരുന്നു അഭിനയിച്ചത്. നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാന്‍ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്, നിനക്കുവേണ്ടി ഞാന്‍ ഇത് ഞാന്‍ ചെയ്യും എന്നാണ്. ഉണ്ണിയെ നല്ലൊരു നടനായിട്ടോ നിര്‍മാതാവായിട്ടോ കണ്ടിട്ടല്ല, നല്ലൊരു മനുഷ്യനായി കണ്ടിട്ടാണ്. ഒരു സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ ലൊക്കേഷനില്‍ എത്തി, ബ്രേക്ക് എടുത്തു നില്‍ക്കുന്ന സമയമായിരുന്നു അത്. എന്റെ കൈപിടിച്ച് ഉണ്ണി പറഞ്ഞത് നിങ്ങളെപ്പോലുള്ള നടന്മാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കരുതെന്നും മടങ്ങിവരണമെന്നുമാണ്. ആ നല്ല മനസ് സിനിമ മേഖലയില്‍ കുറച്ചുപേര്‍ക്കേ ഒള്ളൂ. 

വിഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചത്

'നിങ്ങള്‍ക്ക് എല്ലാ ആശംസകളും. എനിക്കുവേണ്ടി എനിക്കുവേണ്ടി സംസാരിച്ച എല്ലാ സുമനസുകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി.മാളികപ്പുറം ആണ് എന്റെ അടുത്ത ചിത്രം. ഈ ഡിസംബറില്‍ ചിത്രമെത്തും. തിയറ്ററില്‍ വൈകാതെ കാണാം പ്രിയപ്പെട്ടവരെ, മികച്ച അനുഭവമായിരിക്കും.'

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. 'അണ്ണാക്കില്‍ ഇട്ടു കൊടുക്കുക ആണല്ലോ.. ഞാന്‍ മനസ്സിലാക്കുന്നത് നിങ്ങളുടെ അടുത്ത രശിലാമ 'മാളികപ്പുറം' എതിരായുള്ള പാര വെപ്പാണെന്ന് തോന്നുന്നു. ഒരിക്കലും വിട്ടു കൊടുക്കരുത്. വേറെ ആരൊക്കെയോ ഇതിന് പിന്നില്‍ ഉണ്ടു.. കരുതി ഇരിക്കുക'- എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ കമന്റ്. കൂടാതെ നിരവധി ആരാധകരും താരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT