ഉർഫി ജാവേദ്/ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'എന്റെ കാമുകിയായി അഭിനയിക്കണം, കെട്ടിപ്പിടിക്കണം': വീട്ടിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ പറഞ്ഞു: വെളിപ്പെടുത്തി ഉർഫി ജാവേദ്

വീട്ടിലേക്ക് വിളിച്ചുവരുത്തി അയാളുടെ കാമുകിയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ഉര്‍ഫി പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രിയറിന്റെ തുടക്കത്തില്‍ അനുഭവിച്ച കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഉര്‍ഫി ജാവേദ്. ഒരു സംവിധായകനില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായത്. വീട്ടിലേക്ക് വിളിച്ചുവരുത്തി അയാളുടെ കാമുകിയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ഉര്‍ഫി പറയുന്നത്. 

നിരവധി വേട്ടക്കാര്‍ ഉള്‍പ്പെട്ടതാണ് നമ്മുടെ ഇന്‍ഡസ്ട്രി. നോ പറയാനുള്ള ധൈര്യം നമുക്ക് വേണം. അല്ലെങ്കില്‍ അവര്‍ നമ്മളെ മുതലെടുക്കും. ചില ആളുകള്‍ എന്നോട് അത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി പക്ഷേ എനിക്കതിനായില്ല. - ഉര്‍ഫി പറഞ്ഞു. 

മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന്‍ ഓഡിഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. അവിടെ കാമറ ഇല്ലായിരുന്നു.  എന്റെ കാമുകിയായി അഭിനയിച്ച് എന്റെ അടുത്തുവന്ന് കെട്ടിപ്പിടിക്കാന്‍ അയാള്‍ പറഞ്ഞു. എന്തു തരം ഓഡിഷനാണ് ഇതെന്ന് ഞാന്‍ കരുതി. നോ പറയുന്നതിന് പകരമായി ഏറെ ബുദ്ധിമുട്ടി ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ട് ഞാന്‍ പോവുകയാണെന്ന് അയാളോട് പറഞ്ഞു. കാമറ എനിടെയെന്ന് ചോദിച്ചപ്പോള്‍ തലയില്‍ കൈ ചൂണ്ടിക്കൊണ്ട് ഇവിടെയാണ് കാമറ എന്നാണ് പറഞ്ഞത്. ഇത്തരം അനുഭവങ്ങളിലൂടെ താന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്ന് ഉര്‍ഫി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT