ഉർഫി ജാവേദ്/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഉർഫി ജാവേദ് ദുബായിൽ കസ്റ്റഡിയിൽ? 

ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതാണ് ഉർഫിയ്ക്ക് വിനയായത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള ബോളിവുഡ് താരമാണ് ഉർഫി ജാവേദ്. താരത്തിന്റെ ​ചിത്രങ്ങൾ വൻ വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. ഉർഫിയെ ദുബായിൽ കസ്റ്റഡിയിലാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​ഗ്ലാമറസ് വേഷത്തിൽ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതാണ് ഉർഫിയ്ക്ക് വിനയായത്.

നിലവിൽ ഉർഫിയെ അധികൃതർ ചോദ്യം ചെയ്തു വരികയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഉർഫി തന്നെ ഡിസൈൻ ചെയ്ത വേഷം ധരിച്ച് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യാനാണ് ഉർഫി വിഡിയോ എടുത്തത്. ​ഗ്ലാമറസ് വേഷം ധരിച്ചതുകൊണ്ടല്ല, പൊതുസ്ഥലത്ത് അത്തരം വേഷം ധരിച്ചതാണ് പ്രശ്നമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി വാര്‍ത്തകളില്‍ നിറയാറുള്ളത്. കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്തില്‍ ഏറെ ശ്രദ്ധേയയാണ്. സണ്ണി ലിയോണി അവതാരകയാവുന്ന സ്പ്ലിറ്റ് വില്ല എന്ന ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് അവസാനമായി എത്തിയത്. നെറ്റ്ഫഌക്‌സിന്റെ ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈഫ്‌സിന്റെ ഷോയില്‍ അതിഥി താരമായും ഉര്‍ഫി എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി