ജലധാര പമ്പ് സെറ്റ് ട്രെയിലറിൽ നിന്ന് 
Entertainment

കേസ് ജയിക്കാൻ ഉർവശിയുടേയും ഇന്ദ്രൻസിന്റേയും പോരാട്ടം; ചിരിനിറച്ച് ജലധാര പമ്പ് സെറ്റ്; ട്രെയിലർ

ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്

സമകാലിക മലയാളം ഡെസ്ക്

ര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷത്തില്‍ എത്തുന്ന ജലധാര ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. ഒരു കേസുമായി ബന്ധപ്പെട്ട് വർഷങ്ങളായി കോടതിയിൽ കയറിയിറങ്ങുന്ന കഥാപാത്രങ്ങളായാണ് ഉർവശിയും ഇന്ദ്രൻസും എത്തുന്നത്. 

ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉർവശിയും ഇന്ദ്രൻസും ഒന്നിച്ചുള്ള ഒരു രം​ഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ  നിര്‍വഹിക്കുന്നു. ലൊക്കേഷൻ പാലക്കാട്. പ്രജിൻ എം.പി., ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ. ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT