Urvashi Rautela ഇൻസ്റ്റ​ഗ്രാം
Entertainment

'വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് പേടിയായി, നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദി'; ഉർവശി റൗട്ടേല

എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി. എന്തുകൊണ്ടെന്ന് എനിക്കറിയില്ല

Author : സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ നടി ഉർവശി റൗട്ടേല പങ്കുവെച്ച അനുഭവങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നു. വിമാനത്തിൽ കയറിയ ഉടനെ തനിക്ക് വല്ലാത്ത ഭയവും ആശങ്കയും അനുഭവപ്പെട്ടുവെന്ന് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

"വിമാനത്തിൽ കയറുന്നതു വരെ ഞാൻ പൂർണമായും ശാന്തയായിരുന്നു... പക്ഷേ സീറ്റിലിരുന്ന ഉടനെ, പെട്ടെന്ന് ഒരു ഭയം എന്നെ പിടികൂടി. എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ പെട്ടെന്ന് എനിക്ക് ശരിക്കും ഭയം തോന്നിത്തുടങ്ങി. ഇപ്പോൾ എനിക്ക് കുറച്ച് അസ്വസ്ഥതയും ഉത്കണ്ഠയും തോന്നുന്നു, നിങ്ങളുടെ പ്രാർത്ഥനകൾ എനിക്ക് ശരിക്കും ആവശ്യമാണ്.

സുരക്ഷിതമായ ഒരു യാത്രയ്ക്കായി ദയവായി എന്നെ നിങ്ങളുടെ ചിന്തകളിൽ ഉൾപ്പെടുത്തുക. എന്നെ സംബന്ധിച്ച് അത് വളരെ അർത്ഥവത്തായിരിക്കും. ഇത് വൈകാരികമായി തോന്നിയെങ്കിൽ, അല്ലെങ്കിൽ ഞാൻ നിങ്ങളെ ഏതെങ്കിലും വിധത്തിൽ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം... എനിക്ക് എന്താണ് തോന്നിയതെന്ന് നിങ്ങളുമായി ഒന്ന് പങ്കുവയ്ക്കണമെന്ന് തോന്നി.

ഇപ്പോൾ ഈ ലോകത്ത് നിങ്ങളുടെ പ്രാർഥനയും പിന്തുണയുമാണ് എനിക്ക് ഏറ്റവും വിലപിടിപ്പുള്ളത്". - ഉർവശി കുറിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി കുവൈത്തിൽ എത്തിയതായിരുന്നു ഉർവശി. സംഘർഷാവസ്ഥ രൂക്ഷമായതോടെയാണ് മടക്കയാത്ര നടത്തിയത്. നിലവിൽ താരം മുംബൈയിൽ സുരക്ഷിതമായി എത്തിച്ചേർന്നു.

മുംബൈയിൽ കാറിൽ സഞ്ചരിക്കവേ എടുത്ത വിഡിയോ പങ്കുവെച്ച് താൻ സുരക്ഷിതയാണെന്നും താരം അറിയിച്ചിരുന്നു. മുൻപ് നടി ഇഷ ഗുപ്തയും സമാനമായ അനുഭവം പങ്കുവെച്ചിരുന്നു. ഫെബ്രുവരി 28 മുതൽ അബുദാബിയിൽ കുടുങ്ങിപ്പോയ താരം അടുത്തിടെയാണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ എത്തിയത്.

Cinema News: Actress Urvashi Rautela appeared emotional in a video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

നിപ: പുതിയ കേസുകള്‍ ഇല്ല; 3 പേര്‍ കൂടി ആശുപത്രിയില്‍; സമ്പര്‍ക്കപ്പട്ടിക വിപുലീകരിച്ചു

ഇനി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് ഔട്ട്ലെറ്റ്; ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങും

'പിണറായിയെ കെട്ടിപ്പിടിക്കാന്‍ കഴിയില്ല'; മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഏഴ് വിഭാഗങ്ങളില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; അധികൃതരുടെ വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍

SCROLL FOR NEXT