Urvashi 
Entertainment

'എന്നെക്കുറിച്ച് കേട്ട ആദ്യ ഗോസിപ്പ്; രക്ഷപ്പെട്ടു, നല്ല ഇമേജാണെന്നായിരുന്നു അമ്മയുടെ പ്രതികരണം'; ഓര്‍മ പങ്കിട്ട് ഉര്‍വശി

ആദ്യ സിനിമയുടെ സമയത്ത് വന്ന നാല് വരിയാണ് എന്നെക്കുറിച്ച് ഇറങ്ങിയ ആദ്യത്തെ ഗോസിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസ നായികയാണ് ഉര്‍വശി. അന്നും ഇന്നും പകരക്കാരില്ലാത്ത പ്രതിഭ. വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ പ്രകടനങ്ങള്‍ കൊണ്ട് അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് ഉര്‍വശി. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയിരുന്നു ഉര്‍വശി. സിനിമ മൂലം സ്‌കൂളില്‍ പോകാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ഉര്‍വശി പറഞ്ഞിട്ടുണ്ട്.

തന്നെക്കുറിച്ച് ആദ്യം കേട്ട ഗോസിപ്പിനെക്കുറിച്ചുള്ള ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്. അതേസമയം തന്നെക്കുറിച്ച് വന്ന ആ വാര്‍ത്ത തനിക്ക് പിന്നീട് ഉപകാരമായെന്നും ഉര്‍വശി പറയുന്നുണ്ട്.

''എന്റെ ആദ്യ സിനിമയുടെ സമയത്ത് വന്ന നാല് വരിയാണ് എന്നെക്കുറിച്ച് ഇറങ്ങിയ ആദ്യത്തെ ഗോസിപ്പ്. എവിഎം പോലെ വലിയൊരു ബാനറിന്റെ സിനിമയില്‍ പുതിയൊരു കുട്ടി അഭിനയിക്കാന്‍ വരുന്നു. സ്‌കൂള്‍ കുട്ടിയാണ്. ഒരു വകയും പറഞ്ഞാല്‍ അനുസരിക്കില്ല. സംവിധായകന്‍ എന്തെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ പോകുമെന്ന് പറഞ്ഞ് പേടിപ്പിക്കുകയാണ്. സത്യമാണത്, ഗോസിപ്പില്ല. ആരേയും അനുസരണയില്ല. സീനിയര്‍ നടിമാര്‍ പോലും എല്ലാവരേയും അനുസരിച്ചാണ് നില്‍ക്കുന്നത്. ഇത് ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ അങ്ങോട്ട് പോകും എന്നൊക്കെ പറഞ്ഞായിരുന്നു വാര്‍ത്ത'' താരം പറയുന്നു.

''എന്റെ അമ്മ വായിച്ചിട്ട്, രക്ഷപ്പെട്ടു നല്ല ഇമേജാണല്ലോ ആദ്യമേ കിട്ടിയത് എന്ന് പറഞ്ഞു. ഇനി ആ ഇമേജില്‍ നിന്നാല്‍ മതിയല്ലോ. എന്റെ അമ്മ ആ രീതിയിലാണ് എടുത്തത്. പക്ഷെ അത് സത്യമായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ഈ സിനിമയില്‍ അഭിനയിക്കണ്ട, ഞാന്‍ വീട്ടില്‍ പോവുകയാണ് എന്ന് പറയും. വീട്ടില്‍ നിന്നും ട്രെയ്ന്‍ ചെയ്തു വിടുന്നതാണ്. എന്തെങ്കിലും ഇഷ്ടമില്ലാത്തതു സംഭവിച്ചാല്‍ പറയണം എന്ന്. അവര്‍ ഉദ്ദേശിച്ചത് വേറെ എന്തോ കാര്യമാണ്. അല്ലാതെ സംവിധായകന്‍ അഭിനയിക്കാന്‍ പറഞ്ഞാല്‍ ഓടാനല്ല പറഞ്ഞത്. പക്ഷെ ഞാന്‍ എടുത്തത് ആ രീതിയിലാണ്'' എന്നും ഉര്‍വശി പറയുന്നു.

Urvashi recalls the first gossip about herself. But her mom was happy about it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

വിമാനത്താവളത്തിന് പേരിടുന്നതാണോ കോടതിയുടെ ജോലി?; പേരുമാറ്റ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; സിനിമാ നടന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ട്രംപിനെയും നെതന്യാഹുവിനെയും നരകത്തില്‍ അയക്കുന്നവര്‍ക്ക് 560 കോടി; ബില്‍ അവതരിപ്പിക്കാന്‍ ഇറാന്‍

SCROLL FOR NEXT