Usha Haseena, Mammootty 
Entertainment

'എനിക്കറിയാവുന്ന സത്യമാണത്'; സിനിമയില്‍ അവസരം കുറയാന്‍ കാരണം മമ്മൂട്ടി? വെളിപ്പെടുത്തി ഉഷ ഹസീന

ഇനി അങ്ങനൊന്നും ഉണ്ടാകില്ല എന്നൊരു ഉറപ്പ് ഇന്നസെന്റേട്ടന്‍ എനിക്ക് തന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തനിക്ക് അവസരം കുറയാന്‍ കാരണം മമ്മൂട്ടിയുടെ ഇടപെടലുകളാണെന്ന നടി ഉഷ ഹസീനയുടെ വാക്കുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണവും ഉഷ ഹസീനയ്ക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഈ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് ഉഷ ഹസീന തുറന്ന് പറയുകയാണ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഹസീന തുറന്നു പറഞ്ഞത്. ആ വാക്കുകളിലേക്ക്:

അതില്‍ സത്യമുണ്ടോ എന്ന് എനിക്ക് അറിയില്ല. കാരണം എന്നോട് പറഞ്ഞ കാര്യങ്ങളാണ്. ആ വാര്‍ത്ത വന്ന ശേഷം എന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. മമ്മൂക്കയുടെ ഫാന്‍സുകാരാണ്. എന്നോട് പറഞ്ഞ കാര്യം, ആങ്കര്‍ ചോദിച്ചപ്പോള്‍ മറുപടിയായി ഞാന്‍ പറഞ്ഞതാണ്. എനിക്ക് അറിയാവുന്ന സത്യം ഞാന്‍ തുറന്നു പറഞ്ഞു. ഇന്നസെന്റേട്ടനോട് പറഞ്ഞ കാര്യമാണ്. എന്നോട് പറഞ്ഞ ആള്‍ക്കാരുടെ കാര്യവും. അത് വിശ്വസനീയമായ ഇടത്തു നിന്നും അറിഞ്ഞ കാര്യമാണ്.

ഇന്നസെന്റേട്ടനോട് പറഞ്ഞപ്പോള്‍ വാ സംസാരിക്കാം എന്ന് പറഞ്ഞ് കൈ പിടിച്ചു കൊണ്ടുപോയി. ഇല്ല, പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അങ്ങനൊന്നും ചെയ്തിട്ടില്ല. ഇനി അങ്ങനൊന്നും ഉണ്ടാകില്ല എന്നൊരു ഉറപ്പ് ഇന്നസെന്റേട്ടന്‍ എനിക്ക് തന്നു. ചെയ്താലും കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹവും ഞാനും വിശ്വസിക്കുന്നത് ഒരു ദൈവത്തിലാണ്. ദൈവം എനിക്ക് തരണമെന്ന് തീരുമാനിക്കുന്ന കാര്യം എനിക്ക് കിട്ടും. എന്ത് തരണ്ട എന്ന് വിചാരിച്ചാല്‍ അത് ആരെക്കൊണ്ടും തരാനും പറ്റില്ല. അതൊന്നും ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നാണ് അന്ന് ഞാന്‍ ഇന്നസെന്റേട്ടനോട് പറഞ്ഞത്.

അതൊക്കെയാണ് അന്ന് ഇന്റര്‍വ്യുവില്‍ പറഞ്ഞത്. അത് വേറെ രീതിയിലാണ് ഫാന്‍സ് അസോസിയേഷന്‍കാര്‍ എടുത്തത്. പക്ഷെ ഞാന്‍ പിറ്റേ ജനറല്‍ ബോഡിയ്ക്ക് ചെന്നപ്പോള്‍ ഒരുപാട് സഹപ്രവര്‍ത്തകര്‍ എന്നെ അഭിനന്ദിച്ചു. അത്രയും തുറന്ന് പറയാന്‍ കാണിച്ച ധൈര്യം ആര്‍ക്കുമില്ല അവിടെ. അത് പറഞ്ഞതിന് അമ്മയിലുള്ളവര്‍ അംഗീകരിച്ചു. പലരും മാനസികമായി പലകാര്യത്തിനും പിന്തുണയറിയിക്കും. പക്ഷെ പലര്‍ക്കും ഇപ്പോഴും ധൈര്യം വന്നിട്ടില്ല. പറയണമെന്നും നമ്മുടെ കൂടെ വന്ന് സംസാരിക്കണം എന്നൊക്കെയുണ്ടാകും. പക്ഷെ അവര്‍ക്കൊന്നും ഇപ്പോഴും ധൈര്യം വന്നിട്ടില്ല. നടക്കുന്നത് അനീതിയാണെന്ന് അവര്‍ക്ക് അറിയാം. അവര്‍ മാറണം. ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍ സംസാരിക്കണം.

Usha Haseena says Mammootty was responsible for losing roles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റ മത്സരത്തില്‍ 10 റെഡ് കാര്‍ഡ്; ആരാണ് ഫ്രാൻസ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന ഫകുണ്ടോ ടെല്ലോ ?

പുഴ നിറയെ ചുവപ്പന്‍ ഗ്യാസ് കുറ്റികള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍; പിടിച്ചെടുക്കാന്‍ കൂട്ടത്തോടെ തീരത്ത്- വിഡിയോ

പാവൽ മുതൽ തുളസി വരെ; പാമ്പുകളെ അകറ്റിനി‍ർത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ

'ക്ഷീണമുണ്ട്, ഉറങ്ങണമെന്ന ആ​ഗ്രഹമുണ്ട്, പക്ഷേ പറ്റുന്നില്ല; 40 കളിലാണ് ഇത് തുടങ്ങുന്നത്', ഉറക്കമില്ലായ്മയെക്കുറിച്ച് ലെന