Vaishnavi Saikumar ഇന്‍സ്റ്റഗ്രാം
Entertainment

'എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനുള്ളതല്ല'; തുറന്നടിച്ച് വൈഷ്ണവി സായ്കുമാര്‍

'ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക'

സമകാലിക മലയാളം ഡെസ്ക്

അച്ഛന്‍ സായ്കുമാറിന്റെ പാതയിലൂടെയാണ് വൈഷ്ണവിയും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അച്ഛന്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ കയ്യടി നേടിയപ്പോള്‍ സീരിയലിലെ വില്ലത്തിയായാണ് വൈഷ്ണവി താരമായത്. കൈയ്യെത്തും ദൂരത്ത് ന്ന് പരമ്പരയിലൂടെയാണ് വൈഷ്ണവി അഭിനയത്തിലെത്തുന്നത്. പിന്നീട് പല പരമ്പരകളിലും അഭിനയിക്കുകയും ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യവുമായി മാറുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈഷ്ണവിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അച്ഛന്‍ സായ്കുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രമാണ് വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. അപൂര്‍ണമായൊരു സ്വപ്‌നം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്.

ചിത്രം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി വൈഷ്ണവി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേജില്‍ പങ്കുവച്ച ചിത്രമല്ല അത്. തന്റെ ഫാന്‍ പേജില്‍ വന്ന ചിത്രമാണ്. തന്റെ അച്ഛനോടുള്ള സ്‌നേഹം ഇങ്ങനെ എഐ ചിത്രത്തിലൂടെ കാണിക്കേണ്ട കാര്യമില്ലെന്നുമാണ് വൈഷ്ണവി കുറിപ്പില്‍ പറയുന്നത്.

''നമസ്‌കാരം, ഞാന്‍ വൈഷ്ണവി സായ്കുമാര്‍. എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരില്‍ കുറച്ച് ദിവസമായ് എന്റെ കുടുംബത്തെക്കുറിച്ചും എന്റെ അച്ഛനേയും അമ്മയേയും കറിച്ചും എന്നേയും എന്റെ ജീവിതത്തെക്കുറിച്ചും പല പോസ്റ്റുകളും കാണുന്നു. എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല'' താരം പറയുന്നു.

''എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ദയവ് ചെയ്ത് എന്റെ പേഴ്‌സണല്‍ ലൈഫ് വിഷയങ്ങള്‍ പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസില്‍ ഉള്ള സ്ഥാനം ഇങ്ങനെ എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം എനിക്ക് ഇല്ല. ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടുക'' എന്നുമാണ് വൈഷ്ണവി പറയുന്നത്.

Vaishnavi Saikumar slams social media for spreading an AI image. Says she doesn't need it to prove her love for father Saikumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ 29 പ്രതീക്ഷകള്‍, കളിയാവേശത്തില്‍ കാര്യവട്ടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യ - യുഎസ് വ്യാപാര കരാര്‍: അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി

SCROLL FOR NEXT