Vala വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പ്രണയത്തിൽ അലിഞ്ഞ് വിജയ രാഘവനും ശാന്തി കൃഷ്ണയും; 'വള'യിലെ പുതിയ ഗാനം 'ദാസ്താൻ' എത്തി

ഗോവിന്ദ് വസന്തയാണ് ​ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വള. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ദാസ്താൻ' എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ​ഗോവിന്ദ് വസന്തയാണ് ​ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. പ്രണയവും അതിൻ്റെ പൂർണതയെക്കുറിച്ചും ഉള്ള ഈ ഗാനം യാവർ അബ്ദാലാണ് എഴുതി ആലപിച്ചിരിക്കുന്നത്.

വിജരാഘവൻ, ശാന്തികൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സന്ദീപ് മോഹൻ ഗിറ്റാറിലും, ബാസിൽ, നവീൻ നേപ്പിയറും ഈ ഗാനത്തിന് താളം പകർന്നിരിക്കുന്നു. റോഹൻ ഹരീഷ് (സോണിക് ഐലൻഡ്), ഹരിഹരൻ (20db സ്റ്റുഡിയോസ്) എന്നിവരാണ് റെക്കോർഡിങ് എൻജിനീയർമാർ.

രാജൻ കെ എസ് ആണ് ഗാനം മിക്സിങും മാസ്റ്ററിങും ചെയ്തിരിക്കുന്നത്. മുഹഷിൻ സംവിധാനം ചെയ്ത് ഹർഷാദ് തിരക്കഥ എഴുതിയ “വള” ഫെയർബേ ഫിലിംസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അഫ്നാസ് വി കാമറയും, സിദ്ദിഖ് ഹൈദർ എഡിറ്റിങ്ങും നിർവഹിക്കുന്നു.

ലുക്മാനും ധ്യാനിനും പുറമേ വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ഷീതൾ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, കൊല്ലം ഷാഫി, ഗോകുലൻ, അബു സലീം, യൂസഫ്ഭായ് പെർഫ്യൂമർ, ഇബ്രാഹിം അൽ ബലൂഷി, ഗോവിന്ദ് വസന്ത തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. ഡോ സംഗീത ജനചന്ദ്രൻ (Stories Social) ആണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Cinema News: Lukman Avaran, Dhyan Sreenivasan starrer Vala movie new song Daastaan out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT