ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വലിമൈ' റിസർവേഷൻ തുടങ്ങി; ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റു 

ഫെബ്രുവരി 24ന് ചിത്രം തിയറ്ററുകളിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

ജിത് കുമാർ നായകനായി എത്തുന്ന 'വലിമൈ'യുടെ കേരളത്തിലെ റിസർവേഷൻ ആരംഭിച്ചു. ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ദിനത്തിലെ ടിക്കറ്റുകൾ മുഴുവനായും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിസർവേഷന് വൻ സ്വീകരണം ലഭിച്ചതോടെ സിനിമ മികച്ച പ്രതികരണം നേടുമെന്നാണ് തിയറ്റർ ഉടമകളുടെ പ്രതീക്ഷ.

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബോണി കപൂർ ആണ് നിർമാണം.

ചിത്രം തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. E4 എന്റർടെയ്ൻമെന്റ്സാണ് വലിമൈ കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT