വരുൺ ധവാനൊപ്പം കീർത്തി സുരേഷ് ഓട്ടോറിക്ഷയിൽ/ വിഡിയോ സ്ക്രീൻഷോട്ട്, കീർത്തി/ ഫെയ്സ്ബുക്ക് 
Entertainment

വരുൺ ധവാനൊപ്പം കീർത്തി സുരേഷിന്റെ ഓട്ടോ യാത്ര; വൈറലായി വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വരുൺ ധവാനൊപ്പമുള്ള കീർത്തിയുടെ ഓട്ടോ യാത്രയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് താരം. വരുൺ ധവാന്റെ നായികയായാണ് കീർത്തിയുടെ അരങ്ങേറ്റം. അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വരുൺ ധവാനൊപ്പമുള്ള കീർത്തിയുടെ ഓട്ടോ യാത്രയാണ്. മുംബൈയിലൂടെയായിരുന്നു താരങ്ങളുടെ ഓട്ടോ യാത്ര. 

വരുണിനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ ആരംഭിച്ചത്. കാഷ്വൽ ലുക്കിലാണ് കീർത്തിയെ വിഡ‍ിയോയിൽ കാണുന്നത്. ഇന്നർ ബനിയനാണ് വരുണിന്റെ വേഷം. 

വിജയ്‌യെ നായകനാക്കി ആറ്റ്ലി ഒരുക്കിയ തെരിയുടെ ഹിന്ദി റീമേക്കാണ് ചിത്രമെന്ന് റിപ്പോർട്ടുകളുണ്ട്. വിഡി18 എന്നാണ് താൽക്കാലികമായി ചിത്രത്തിനു  നൽകിയിരിക്കുന്ന പേര്. മുരാട് ഖേതാനി, പ്രിയ അറ്റ്‍ലി എന്നിവർ ചേര്‍ന്നാണ് നിർമാണം. ചിത്രം അടുത്ത വർഷം മെയ് മാസം തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

'ശത്രു സൈന്യത്തെ എന്നവണ്ണം വിദ്യാര്‍ഥികളെ നേരിടുന്നു, ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു'

'അവര്‍ക്ക് ഈ പ്രതിഷേധം കണ്ട് പേടിയായി, എനിക്കും കൂടി ലാത്തിച്ചാര്‍ജ് കിട്ടിയേനെ'; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം