ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ കടയില്‍ വരൂ, സ്വര്‍ണം ഫ്രീയായി തരാം'; വരുണ്‍ ധവാനോട് ആരാധിക; വൈറലായി താരത്തിന്റെ മറുപടി; വിഡിയോ

വൈറലാവുന്നത് ആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വരുണ്‍ ധവാന്‍. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്. തന്റെ കടയില്‍ വന്നാല്‍ സൗജന്യമായി സ്വര്‍ണം നല്‍കാം എന്ന് ഒരു ആരാധിക പറഞ്ഞപ്പോള്‍ വരുണ്‍ നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. 

താരത്തിനെ കണ്ട ആരാധിക ഫോട്ടോ എടുക്കാനായി അടുത്തേക്ക് വന്നു. പോകാനായി കാറില്‍ കയറുന്ന സമയത്താണ് തന്റെ സ്വര്‍ണ കടയിലേക്ക് ഇവര്‍ താരത്തെ ക്ഷണിക്കുന്നത്. ഉറപ്പായും വരും എന്ന് താരം മറുപടി നല്‍കി. അതോടെയാണ് കടയിലേക്ക് വന്നാല്‍ സൗജന്യമായി സ്വര്‍ണാഭരണങ്ങള്‍ നല്‍കാം എന്ന് ആരാധിക പറഞ്ഞത്. ഇത് കേട്ടതോടെ ഫ്രീയായി സ്വര്‍ണം കൊടുക്കരുത് എന്ന് താരം പറഞ്ഞു. പണിക്കൂലി ഈടാക്കില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് അവര്‍ വ്യക്തമാക്കി. 

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എത്ര വിനയമുള്ള ആളാണ് വരുണ്‍ ധവാന്‍ എന്നാണ് ആരാധകരുടെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT