Veena Nair 
Entertainment

'എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍...'; 'മെഡിസിന്‍ അലര്‍ജി' ടാറ്റു ചെയ്ത് വീണ നായര്‍, വിഡിയോ

ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടെലിവിഷനിലൂടെ കയ്യടി നേടിയിട്ടുള്ള നടിയാണ് വീണ നായര്‍. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും വീണ നായര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വീണ നായരുടെ വിഡിയോ ശ്രദ്ധ നേടുകയാണ്. തനിക്ക് കടുത്ത മരുന്ന് അലര്‍ജിയാണെന്നാണ് വീണ നായര്‍ വെളിപ്പെടുത്തല്‍.

അത്യാഹിത ഘട്ടങ്ങളില്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനായി കയ്യില്‍ ഇക്കാര്യം ടാറ്റു ചെയ്തിരിക്കുകയാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വീണ ഇക്കാര്യം അറിയിച്ചത്. താന്‍ പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണ്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്നു കരുതിയുള്ള മുന്‍കരുതലാണ് പച്ച കുത്തലെന്നാണ് വീണ പറയുന്നത്.

''മെഡിസിന്‍ അലര്‍ജി'എന്ന ടാറ്റൂ ആണ് ഞാന്‍ അടിച്ചിരിക്കുന്നത്. ഞാന്‍ മെഡിസിന്‍ അലര്‍ജി ഉള്ള ആളാണ്. ഞാന്‍ തനിച്ച് യാത്ര ചെയ്യുന്ന ആളാണ്. മനുഷ്യന്മാരുടെ കാര്യമല്ലേ അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എവിടെയെങ്കിലും വച്ച് എന്തെങ്കിലും സംഭവിച്ചാല്‍. ടെസ്റ്റ് നോക്കാതെ ഒരു മരുന്നുപോലും എനിക്ക് എടുക്കാന്‍ പറ്റില്ല. എനിക്ക് അറിയാവുന്ന മരുന്നിന്റെ പേരൊക്കെ ഞാന്‍ പറയാം'' വീണ പറയുന്നത്.

ഇത് കാണുമ്പോള്‍ ആരാണെങ്കിലും ഏതു രാജ്യത്താണെങ്കിലും അവര്‍ അലേര്‍ട്ട് ആകും. അപ്പൊ അവര്‍ ടെസ്റ്റ് എടുത്തിട്ടേ എനിക്ക് ഇന്‍ജെക്ഷന്‍ ചെയ്യുകയുള്ളൂവെന്നും വീണ പറയുന്നു. നമ്മള്‍ അവിടെയും ഇവിടെയുമൊക്കെ ടാറ്റൂ അടിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇങ്ങനെ ഒരു ടാറ്റൂ അടിച്ചാല്‍ നന്നായിരിക്കുമെന്നും വീണ നായര്‍ പറയുന്നു.

Veena Nair talks about her medicine allergy. Shares video having a tattoo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്