എംപുരാൻ, വീര ധീര സൂരൻ പാർട്ട് 2 ഫെയ്സ്ബുക്ക്
Entertainment

Veera Dheera Sooran vs Empuraan: ഇത് കാളിയും അബ്രാം ഖുറേഷിയും തമ്മിലുള്ള യുദ്ധം; തമിഴ്നാട്ടിൽ ജയിച്ചത് ആര്? കണക്കുകൾ പുറത്ത്

അഞ്ച് ദിവസത്തിനുള്ളിൽ 23.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ചിയാൻ വിക്രം നായകനായെത്തിയ വീര ധീര സൂരൻ പാർട്ട് 2 മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഏറെ നാളുകൾക്ക് ശേഷം വിക്രമിന്റെ ഒരു പവർ പാക്ക്ഡ് പെർഫോമൻസ് തന്നെയാണ് വീര ധീര സൂരൻ എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

വിക്രമിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ ​ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍ എംപുരാനെക്കാളും കളക്ഷനാണ് വീര ധീര സൂരൻ നേടിയിരിക്കുന്നത്.

അഞ്ച് ദിവസത്തിനുള്ളിൽ 23.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം 3.2 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടിൽ കളക്ട് ചെയ്തത്. തമിഴ്നാട്ടിൽ ആദ്യ ദിനം 1.94 കോടി രൂപ ഗ്രോസ് നേടിയ എംപുരാൻ 5 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 6 കോടി രൂപയാണ് ഗ്രോസ് ചെയ്തത് എന്നാണ് കണക്കുകള്‍ പറയുന്നത്.

എന്നാൽ, ലോകമെമ്പാടും 200 കോടി രൂപയിലധികം ഗ്രോസ് ചെയ്ത് മലയാള സിനിമയിലെ ചരിത്ര റെക്കോർഡ് ചിത്രം സൃഷ്ടിച്ചു. 200 കോടി ഏറ്റവും വേഗം കടന്ന മലയാള ചിത്രമെന്ന റെക്കോർഡും എംപുരാന്‍ നേടി. വീര ധീര സൂരന് തമിഴ്നാട്ടിൽ ആദ്യദിനം രണ്ട് ഷോകൾ മാത്രമാണുണ്ടായത്.

രണ്ടാം ദിവസം 3.7 കോടിയും മൂന്നാം ദിവസം 5.5 കോടി, നാലാം ദിവസം 6.75 കോടി, അഞ്ചാം ദിവസം 4.35 കോടി എന്നിങ്ങനെ 5 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള കളക്ഷനില്‍ 50 കോടി രൂപയിലധികം വീര ധീര സൂരൻ കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

SCROLL FOR NEXT