കൊച്ചി: പ്രശസ്ത കന്നട നടന്‍ അനന്ത്‌നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിലൂടെ മലയാളികള്‍ക്കും അഭിമാനത്തിന്റെ നിമിഷം. 1987ല്‍ മലയാളികളുടെ പ്രിയസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാള്‍ എന്ന ചിത്രത്തില്‍ സ്വാതി തിരുന്നാളായി വേഷമിട്ടത് കര്‍ണാടകക്കാരനായ അനന്ത്‌നാഗ് ആയിരുന്നു.
തിരുവിതാംകൂര്‍മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ രാമവര്‍മ്മയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒറ്റനോട്ടത്തില്‍ സ്വാതിതിരുന്നാളിനെ പറിച്ചവെച്ച പോലെയെന്നായിരുന്നു സിനിമ നിരൂപകരും ആരാധകരും പറഞ്ഞത്. ശ്രീവിദ്യ , നെടുമുടി വേണു, മുരളി എന്നിവരായിരുന്നു മറ്റ് പധാന വേഷങ്ങളില്‍ എത്തിയത്.
മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അനന്ത് നാഗിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആരാധിച്ചിരുന്നു. കെജി എഫിലെ പത്രപ്രവര്‍ത്തകന്റെ വേഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് അനന്ത് നാഗിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം. സെപ്റ്റംബര്‍ 22ന് ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും. 'ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന്' പിഐബി എക്സില്‍ കുറിച്ചു.
പ്രശസ്ത എഴുത്തുകാരന്‍ ആര്‍കെ നാരായണിന്റെ കഥകളെ ആധാരമാക്കി നിര്‍മ്മിച്ച ജനപ്രിയ ദൂരദര്‍ശന്‍ പരമ്പരയായ 'മാല്‍ഗുഡി ഡേയ്സില്‍' അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാളില്‍ അഭിനനയിച്ചിട്ടുണ്ട്. അഞ്ച് കര്‍ണാടക സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2023ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനിനെ അഭിനന്ദിച്ചു. ടഅനന്ത് നാഗ് ജിക്ക് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ദശാബ്ദങ്ങളായി, അദ്ദേഹത്തിന്റെ അനായാസമായ അഭിനയവും, വൈവിധ്യവും, പ്രതിഭയും ഇന്ത്യന്‍ സിനിമയിലും, പ്രത്യേകിച്ച് കന്നഡ സിനിമയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഒരു മികച്ച കലാകാരന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരമാണിത്'. -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates