Kota Srinivas Rao ഫയൽ
Entertainment

പ്രമുഖ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. സ്വഭാവ നടന്‍, ഹാസ്യനടന്‍ എന്നി നിലകളില്‍ പ്രശസ്തനായ കോട്ട ശ്രീനിവാസ റാവു ഇന്ന് രാവിലെ ഹൈദരാബാദില്‍ വച്ച് അനാരോഗ്യത്തെ തുടര്‍ന്നാണ് മരിച്ചത്. 83 വയസായിരുന്നു. സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2015ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.

കോട്ട എന്നറിയപ്പെടുന്ന ശ്രീനിവാസ റാവു ഒരു നാടക കലാകാരനായിട്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1978 ല്‍ പ്രണാമം ഖരീദു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. എന്നിരുന്നാലും, പ്രതിഘടന എന്ന ചിത്രത്തിലെ കസയ്യ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ സ്വഭാവ നടനായും ഹാസ്യ നടനായും വില്ലനായും അദ്ദേഹം തിളങ്ങി. കോട്ട ശ്രീനിവാസ റാവുവും ബാബു മോഹനും തെലുങ്ക് ചലച്ചിത്രമേഖലയില്‍ ഒരു ഹിറ്റ് കോമഡി ജോഡിയായി മാറി.

ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം 1999 ല്‍ വിജയവാഡ ഈസ്റ്റ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിന്റെ പ്രാന്തപ്രദേശമായ കങ്കിപാടു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.

Veteran actor and former MLA Kota Srinivasa Rao passes away at 83

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT