നടി ശശികല / ട്വിറ്റർ ചിത്രം 
Entertainment

നടി ശശികല അന്തരിച്ചു

ചലച്ചിത്ര മേഖലയിലെ സംഭാവകള്‍ പരിഗണിച്ച് രാജ്യം 2007 ല്‍ ശശികലയ്ക്ക് പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ചലച്ചിത്ര നടി ശശികല അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 

ബോളിവുഡില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ശശികല. ഡാകു, രാസ്ത, കഭിഖുഷി കഭി ഗം തുടങ്ങിയവ ശശികല അഭിനയിച്ച് ശ്രദ്ധേയ സിനിമകളാണ്. 

പ്രിയങ്ക ചോപ്ര, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ അഭിനയിച്ച മുഛ്‌സേ ശാദി കരോഗി, 1953 ല്‍ റിലീസ് ചെയ്ത ടീന്‍ ബട്ടി ചാര്‍ രസ്ത തുടങ്ങിയവയും ശ്രദ്ധേയ ചിത്രങ്ങളാണ്. 

നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സംഭാവകള്‍ പരിഗണിച്ച് രാജ്യം 2007 ല്‍ ശശികലയ്ക്ക് പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ സോളാപൂരാണ് ശശികലയുടെ സ്വദേശം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT