ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പ്രമുഖ കൊറിയന്‍ നടി കാങ് സൂ യോണ്‍ അന്തരിച്ചു

സെറിബ്രല്‍ ഹെമറേജിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

സിയോള്‍; പ്രമുഖ കൊറിയന്‍ നടി കാങ് സൂ യോണ്‍ അന്തരിച്ചു. 55 വയസായിരുന്നു. സെറിബ്രല്‍ ഹെമറേജിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് താരത്തെ തെക്കന്‍ സിയോളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

1966ല്‍ സിയോളിലാണ് കാങ് ജനിച്ചത്. ബാലതാരമായി 1970ലാണ് സിനിമയില്‍ എത്തുന്നത്. 21ാം വയസില്‍ ദി സറൊഗേറ്റ് വൂംപ് എന്ന ചിത്രത്തിലെ അഭിനയത്തിന് വെനിസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. രണ്ടു വര്‍ഷത്തിനുശേഷം 1989ല്‍ കം കം അപ് വേഡ് എന്ന ചിത്രത്തിന് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തെരഞ്ഞെടുത്തു.

നെറ്റ്ഫഌക്‌സ് നിര്‍മിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ജങ് ഇ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ബുധനാഴ്ചയാണ് താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍