വേട്ടയ്യൻ ഫെയ്സ്ബുക്ക്
Entertainment

തലൈവർക്ക് 100 കോടിക്ക് മുകളിൽ, ബി​ഗ് ബിയ്ക്ക് 7 കോടി; താരമൂല്യം ഉയർന്ന് ഫഹദും! വേട്ടയ്യൻ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

വേട്ടയ്യനായി സൂപ്പർസ്റ്റാർ രജിനികാന്ത് 125 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വേട്ടയ്യനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. രജിനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നതും. വേട്ടയ്യന്റേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും.

33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജിനികാന്തും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഈ മാസം 10 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ വേട്ടയ്യനിലെ താരങ്ങളുടെ പ്രതിഫലവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

രജിനികാന്ത്

വേട്ടയ്യനായി സൂപ്പർസ്റ്റാർ രജിനികാന്ത് 125 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജിനികാന്തെത്തുന്നത്. മാസ് ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ രജിനി ചെയ്തിട്ടുണ്ട്.

അമിതാഭ് ബച്ചൻ

വേട്ടയ്യനിൽ മറ്റൊരു സുപ്രധാന കഥാപാത്രമായി എത്തുന്നത് അമിതാഭ് ബച്ചനാണ്. സത്യദേവ് എന്ന കഥാപാത്രത്തെയാണ് ബി​ഗ് ബി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേട്ടയ്യനായി അമിതാഭ് ബച്ചൻ വാങ്ങുന്നത് 7 കോടി രൂപയാണ്.

മഞ്ജു വാര്യർ

രജിനികാന്തിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്. താര എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. തലൈവർക്കൊപ്പമുള്ള മനസിലായോ എന്ന ​ഗാനരം​ഗത്തിലെ മഞ്ജുവിന്റെ പ്രകടനവും കൈയ്യടി നേടി. 85 ലക്ഷം രൂപയാണ് ചിത്രത്തിനായി മഞ്ജു കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ഫഹദ് ഫാസിൽ

പുഷ്പ, വിക്രം, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ ലെവലിൽ വലിയ റീച്ചുള്ള നടനാണ് ഫഹദ് ഫാസിൽ. അന്യഭാഷാ ചിത്രങ്ങൾ ഉൾപ്പെടെ ഹിറ്റായതോടെ ഫ​ഹദിന്റെ താരമൂല്യവും ഉയർന്നിരുന്നു. ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് ഫഹദ് പ്രതിഫലം വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

റാണ ദ​ഗുബതി

അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദ​ഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. ചിത്രത്തിലെ പ്രധാന വില്ലനും റാണയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; വെടിയുതിർത്ത തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക്

മെഡിസെപ്പ് രണ്ടാംഘട്ടം ഇന്ന് മുതല്‍, തിരുത്തലുകള്‍ വരുത്താന്‍ 25 വരെ സമയം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, കൂട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ കൊല്ലപ്പെട്ടു

സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ

SCROLL FOR NEXT