പ്രതീകാത്മക ചിത്രം 
Entertainment

ഓഡിഷനു വേണ്ടി ചിത്രീകരിച്ച വിഡിയോ അശ്ലീല വെബ്സൈറ്റിൽ: സംവിധായകനും നടനുമെതിരെ പരാതിയുമായി 18കാരി

വെബ്സീരീസിന്റെ ഓഡിഷനായി നടിയെ വിളിച്ചുവരുത്തിയശേഷം ഇഴുകിചേർന്നുള്ള രം​ഗത്തിൽ അഭിനയിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെബ് സീരീസ് ഓഡിഷന്റെ ഭാ​ഗമായി ചിത്രീകരിച്ച വിഡിയോ അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തെന്ന പരാതിയുമായി യുവനടി. മുംബൈയിൽ താമസിക്കുന്ന 18കാരിയാണ് നിർമാണ കമ്പനിയിലെ നാലു പേർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

വെബ്സീരീസിന്റെ ഓഡിഷനായി നടിയെ വിളിച്ചുവരുത്തിയശേഷം ഇഴുകിചേർന്നുള്ള രം​ഗത്തിൽ അഭിനയിപ്പിക്കുകയായിരുന്നു. തുടർന്ന് ഇത് അശ്ലീല സൈറ്റിൽ പങ്കുവെക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട സുഹൃത്താണ് വിവരം തന്നെ അറിയിച്ചതെന്നും നടി വ്യക്തമാക്കി. 

ഹിന്ദി സിനിമയിലും സീരിയലുകളിലും അവസരം ലഭിക്കുന്നതിനായി നിരവധി പ്രൊഡക്‌ഷൻ ഹൗസുകളുമായി പെൺകുട്ടി ബന്ധപ്പെട്ടിരുന്നു. ആഴ്ചകൾക്ക് മുൻപാണ് വെബ്സീരീസിൽ അവസരമുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ഓഡിൽഷനുവേണ്ടി വിളിക്കുന്നത്. ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഓഡിഷനുവേണ്ടിയെന്ന് പറഞ്ഞ് പെൺകുട്ടിയുടെ കാമുകനൊപ്പമുള്ള സ്വകാര്യ രം​ഗങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ വിഡിയോ മറ്റ് എവിടെയും ഉപയോ​ഗിക്കില്ലെന്ന് ഇവർ ഉറപ്പു നൽകിയിരുന്നതായും യുവതി പറയുന്നത്. 

ഓഡിഷൻ നടത്തിയ സംവിധായകൻ, കാമറാമാൻ, നടൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു ശേഷം യുവതിയുടെ വിഡിയോ അശ്ലീല സൈറ്റിൽ എത്തിയതായി അടുത്ത് സുഹൃത്ത് അറിയിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതറിഞ്ഞ യുവതി ഉടനെ തന്നെ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT