വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ബൈക്കിൽ ആസിഫ് അലി, മുണ്ടുടുത്ത നാടൻ പയ്യനെ കണ്ട് അമ്പരന്ന് നാട്ടുകാർ; വിഡിയോ വൈറൽ 

ഈരാറ്റുപേട്ടയിലൂടെയാണ് ആസിഫ് പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുണ്ടും ഷർട്ടും ധരിച്ച് ബൈക്ക് ഓടിച്ചു പോകുന്ന ഒരു ചെറുപ്പക്കാരൻ, ഒറ്റ നോട്ടത്തിൽ വിഡിയോ കണ്ടാൽ ഇങ്ങനെ മാത്രമേ തോന്നു. ഒന്നൂടൊന്ന് സൂക്ഷിച്ചുനോക്കണം ആ നാടൻ പയ്യൻ മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയാണെന്ന് മനസിലാകാൻ. ഈരാറ്റുപേട്ടയിലൂടെയാണ് ആസിഫ് പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കുമായി എത്തിയത്. അപ്രതീക്ഷിതമായി യുവതാരത്തെ കണ്ട ചിലർ അമ്പരന്ന് നോക്കുന്നതും വിഡിയോയിൽ കാണാം. 

സിനിമാ ഷൂട്ടിങ്ങിന്റെ ഭാ​ഗമായിട്ടായിരുന്നു ആസിഫിന്റെ ഈ ബൈക്ക് സഫാരി.  വിഡിയോ കൃത്യമായി നോക്കിയാൽ ആസിഫിന് മുന്നിലായി ഒരു കാർ കാണാം. കാറിന്റെ പിൻഭാഗത്ത് കാമറയും ഷൂട്ടിങ് സംഘവും ഉണ്ട്. 

ഈരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിൻറെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു ഇത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയൻ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍