Dhanush എക്സ്
Entertainment

ധനുഷിനെ കണ്ടതും പൊട്ടിക്കരഞ്ഞ് റോബോ ശങ്കറിന്റെ മകള്‍; കരച്ചിലടക്കി കെട്ടിപ്പിടിച്ച് നടന്‍, വിഡിയോ

പ്രിയ താരത്തെ അവസാനമായി കാണാനെത്തി തമിഴ് സിനിമാ ലോകം

സമകാലിക മലയാളം ഡെസ്ക്

നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തിന്റെ വേദനയില്‍ തമിഴ് സിനിമാ ലോകം. പ്രിയ നടനെ അവസാനമായി കാണാന്‍ തമിഴ് സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖരാണ് എത്തിയത്. നടന്മാരായ ധനുഷും ശിവ കാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും റോബോ ശങ്കറിനെ കാണാനെത്തിയിരുന്നു.

റോബോ ശങ്കറിന്റെ മകള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ധനുഷിനെ കെട്ടിപ്പിടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. ധനുഷ് നായകനായ മാരിയിലും മാരി 2വിലും മുഴുനീള കഥാപാത്രമായി റോബോ ശങ്കറുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പോ വലിയ ഹിറ്റാവുകയും ചെയ്തിരുന്നു.

നടന്‍ റോബോ ശങ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കാര്‍ത്തി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. മോശം ശീലങ്ങള്‍ ആരോഗ്യത്തെ തകര്‍ക്കുന്നതിനെക്കുറിച്ചാണ് അനുശോചനക്കുറിപ്പില്‍ കാര്‍ത്തി സംസാരിക്കുന്നത്. റോബോ ശങ്കര്‍ വലിയൊരു പ്രതിഭയായിരുന്നുവെന്നും കാര്‍ത്തി പറയുന്നുണ്ട്.

''വിനാശകരമായ തെരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വലിയൊരു കലാകാരന്‍, വളരെ നേരത്തെ പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'' എന്നാണ് കാര്‍ത്തിയുടെ കുറിപ്പ്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. തുടര്‍ന്ന് ശരീരഭാരം തീരെ കുറഞ്ഞിരുന്നു. ഈ അവസ്ഥയില്‍ നിന്നും ആരോഗ്യം വീണ്ടെടുത്ത് തിരികെ വരാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണമെന്നാണ് കരുതപ്പെടുന്നത്. നടി പ്രിയങ്കയാണ് ഭാര്യ.

Video of Dhanush consoling daughter of Robo Shankar gets viral. Prominant stars of tamil cinema pays last visit to colleague.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT