Dhyan Sreenivasan 
Entertainment

'നമ്മളെ ചിരിപ്പിക്കുന്ന ധ്യാനിന്റെ ഇപ്പോഴത്തെ അവസ്ഥ'; 'കരളലിയിപ്പിക്കുന്ന' വിഡിയോയുമായി പേജുകള്‍; വകതിരിവ് വേണമെന്ന് ആരാധകര്‍

'അയാളുടെ ആരോഗ്യത്തെക്കുറിച്ച് വിശദീകരിക്കേണ്ട ബാധ്യത അയാള്‍ക്കില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികളുടെ പ്രിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്റേയും ചേട്ടന്റേയും പാതയിലൂടെയാണ് ധ്യാനും സിനിമയിലെത്തുന്നത്. എന്നാല്‍ ഇന്ന് ധ്യാന്‍ ശ്രീനിവാസന് മലയാളികളുടെ മനസിലൊരു ഇടമുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളോ വലിയ വിജയങ്ങളോ അല്ല ധ്യാനിനെ മലയാളികളുടെ പ്രിയങ്കരനാക്കുന്നത്. ഓഫ് സ്‌ക്രീനിലെ ധ്യാന്‍ ശ്രീനിവാസനാണ് ആരാധകര്‍ കൂടുതല്‍.

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. രസകരമായി കഥകള്‍ പറയുന്ന, ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിച്ച് ചിരിപ്പിക്കുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മനസ് വിഷമിച്ചിരിക്കുമ്പോഴും സമ്മര്‍ദ്ധം അനുഭവപ്പെടുമ്പോഴും ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കണ്ട് മനസിനെ ശാന്താമാക്കുന്നവര്‍ ഒരുപാടുണ്ടെന്നത് വസ്തുതയാണ്.

തന്റെ പുതിയ ചിത്രമായ തേവറിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്റര്‍വ്യുകള്‍ നല്‍കുന്ന തിരക്കിലാണ് ധ്യാനിപ്പോള്‍. ഇതിനിടെ തേവറിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പരിപാടിക്കിടെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ വിഡിയോയാണ് വൈറലാകുന്നത്.

''നമ്മളെ ചിരിപ്പിക്കുന്ന ധ്യാനിന്റെ ഇപ്പോഴത്തെ അവസ്ഥ'', 'നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധ്യാന്‍ ഇത് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ഉള്ളൊന്ന് പിടഞ്ഞു' എന്നിങ്ങനെയുള്ള 'കരളലയിപ്പിക്കുന്ന' ക്യാപ്ഷനുകളോടെയാണ് ചില പേജുകള്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ആരാധകര്‍ കമന്റുമായെത്തുകയാണ്. തടി കൂടുതല്‍ ആയതുകൊണ്ടാണെന്നും, സിഗരറ്റ് വലി കാരണമാണെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണങ്ങള്‍.

എന്നാല്‍ ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആസ്തമയുള്ളവരില്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന് മാത്രമാണ് ഇന്‍ഹേലുകളെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യമായ ക്യാപ്ഷനുകള്‍ നല്‍കി റീച്ച് കൂട്ടാന്‍ ശ്രമിക്കുന്ന പേജുകളുടെ രീതിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തുന്നത്.

'നിങ്ങള്‍ ഏന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. വിട്ടുമാറാത്ത ചുമ വന്നാല്‍ ചില ഡോക്ടര്‍ ഈ മരുന്നു തരും. അല്ലാതെ ആസ്മയും,വലിവും ഒന്നുമല്ല പണ്ടാരമടങ്ങാന്‍. 20 വര്‍ഷo കൊണ്ട് ഉപയോഗിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഞാനും ആരുടേയും മുന്നില്‍ ഇതു മറച്ചു വയ്ക്കാറില്ല. ഇതു ഒരുദിവസം ഇല്ലങ്കില്‍ ഉറക്കം വരില്ല ടെന്‍ഷന്‍ ആണ് എനിക്ക് ഇന്ന് ശാസമ്മുട്ടു വന്നാലോ ഇന്ന്. ഉള്ള് വല്ലാതെ പിടഞ്ഞു പോയതു കൊണ്ടായിരിക്കും ഈ വീഡിയോ തന്നെ പോസ്റ്റിയിട്ട് നിങ്ങള്‍ റീച്ചുണ്ടാക്കാന്‍ നോക്കുന്നത്. ' വകതിരിവ് ' എന്നൊരു വാക്കുണ്ട് മലയാളത്തില്‍. അഡ്മിന്‍ ഈ വാക്കിന്റെ അര്‍ത്ഥം ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. കഷ്ടം. ശ്വാസം മുട്ടല്‍ അനുഭവിച്ചവര്‍ക്കെ അറിയൂ അതിന്റെ ബുദ്ധിമുട്ട്. എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങള്‍.

'ഒരാള്‍ തന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതില്‍ എന്താണ് വാര്‍ത്ത? അയാളുടെ ആരോഗ്യത്തെക്കുറിച്ച് വിശദീകരിക്കേണ്ട ബാധ്യത അയാള്‍ക്കില്ല. പക്ഷെ മറ്റൊരാളുടെ സ്വകാര്യതയെ വൈകാരിക കണ്ടന്റാക്കി മാറ്റി പബ്ലിക്കില്‍ വിളമ്പുന്ന നിങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തെയാണ് ഞാന്‍ ആശങ്കയോടെ കാണുന്നത്. സമൂഹത്തിന് ദോഷകരമാകുന്നത് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതല്ല, ഇത്തരം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമബോധമാണ്'' എന്നാണ് ഇന്‍ഫ്‌ളുവന്‍സര്‍ ഷിജിന്‍ റോയ് പ്രതികരിച്ചത്.

Video of Dhyan Sreenivasan using inhaler goes viral. Social media calls out insta pages for sensationalism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം'; പരുതൂർ സ്‌കൂൾ വെടിവെപ്പിൽ ടിഎം ശശി

മുന്‍ കേരള താരം... ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മതിയാക്കി!

വിവാഹശേഷം ആദ്യമായി വീട്ടിലെത്തി റിമിയും ലിബിനും; വിരുന്നൊരുക്കി അമ്മ

'സ്വയംപ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകരുടെ അതേ സംരക്ഷണം ലഭിക്കണമെന്നില്ല'; സുപ്രീം കോടതി

കാലടി സർവകലാശാല സസ്പെൻഷൻ: അപ്പീലിൽ വാദം പൂർത്തിയായി; വിധി ചൊവ്വാഴ്ച