Kajol വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ദുര്‍ഗ്ഗ പൂജയ്ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?; വൈറല്‍ വിഡിയോയുടെ സത്യാവസ്ഥ എന്ത്?

സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ

അബിന്‍ പൊന്നപ്പന്‍

ബോളിവുഡ് താരം കജോളിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദുര്‍ഗ പൂജയ്ക്കിടെയുള്ള വിഡിയോയാണ് വൈറലാകുന്നത്. പൂജയില്‍ പങ്കെടുത്ത് മടങ്ങവെ കജോളിനെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നതാണ് വിഡിയോ. നടിയെ ഇയാള്‍ കടന്നു പിടിച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിക്കുന്നത്.

പടി ഇറങ്ങി വരുന്ന കജോളിന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നതും കജോള്‍ ഞെട്ടുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോയിലെ കജോളിന്റെ ഭാവം കൂടിയായപ്പോള്‍ സംഭവം വൈറലായി മാറുകയായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത് എന്തെന്ന് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിക്കപ്പെടുകയാണ്.

എന്നാല്‍ നടന്നത് മറ്റൊന്നാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയുടെ പൂര്‍ണരൂപവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നും അടര്‍ത്തിയെടുത്ത ചെറിയ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പൂര്‍ണ വിഡിയോ പരിശോധിക്കുമ്പോള്‍ നടന്നത് മറ്റൊന്നാണെന്ന് വ്യക്തമാകുന്നുണ്ട്.

യഥാര്‍ത്ഥ വിഡിയോയില്‍ പടിയിറങ്ങി വരുന്ന കജോളിനെ ഒരാള്‍ തടഞ്ഞു നിര്‍ത്തുകയാണ്. പെട്ടെന്നുണ്ടായ നീക്കത്തില്‍ കജോള്‍ ഞെട്ടുന്നുണ്ടെങ്കിലും തന്നെ തടഞ്ഞത് ബന്ധുവാണെന്ന് മനസിലാകുന്നതോടെ കജോള്‍ അയാള്‍ക്ക് അരികിലേക്ക് ചെല്ലുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോയുടെ ചെറിയൊരു ഭാഗം മാത്രമായി അടര്‍ത്തിയെടുത്ത്, സൂം ചെയ്താണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാതെയാണ് സോഷ്യല്‍ മീഡിയ വിഡിയോ പ്രചരിപ്പിക്കുന്നത്. നടി അപമാനിക്കപ്പെട്ടുവെന്നും അയാളെ കജോള്‍ തല്ലിക്കാണുമെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പോയ വര്‍ഷവും ദുര്‍ഗ പൂജയില്‍ നിന്നും കജോളിന്റെ സമാനമായൊരു വിഡിയോ വൈറലായിരുന്നു.

Video of Kajol from Durga pooja gets viral for wrong reasons. The said video is cropped and zoomed to create a wrong message.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT