ശിവാനി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മിഷോങ് ചുഴലിക്കാറ്റ് ആസ്വദിച്ച് ശിവാനിയുടെ വിഡിയോ; രൂക്ഷ വിമർശനം

തമിഴ്നാട് ഒന്നാകെ ദുരിതത്തിലൂടെ കടന്നുപോകുന്നതിനിടെ ചുഴലിക്കാറ്റ് ആസ്വദിക്കുന്ന വിഡിയോ ആണ് ശിവാനി പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ വിവിധ ഭാ​ഗങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി പേരുടെ ജീവനും നഷ്ടപ്പെട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മിഷോങ് ചുഴലിക്കാറ്റ് ആസ്വദിക്കുന്ന നടി ശിവാനി നാരായണന്റെ ഒരു വിഡിയോ ആണ്. തമിഴ്നാട് ഒന്നാകെ ദുരിതത്തിലൂടെ കടന്നുപോകുന്നതിനിടെ ചുഴലിക്കാറ്റ് ആസ്വദിക്കുന്ന വിഡിയോ ആണ് ശിവാനി പങ്കുവച്ചത്. 

സ്വന്തം ഫ്ളാറ്റിലെ കാർ  പാർക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്‌ക്കൊപ്പം ശിവാനി പാട്ടുപാടി ആസ്വദിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ‘മനസുഖിൻ ഒരു പുയൽ’ എന്ന ഗാനത്തിനൊപ്പമാണ് വിഡിയോ. ‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. കാറ്റ് ആഞ്ഞ് വീശുന്നത് വിഡിയോയിൽ വ്യക്തമാണ്. കൂടാതെ ഫ്ളാറ്റിന് താഴെ വെള്ളം കെട്ടി നിൽക്കുന്നതും കാണാം.   

താമസിക്കാൻ പോലും ഇടമില്ലാതെ ആളുകൾ ബുദ്ധിമുട്ടുമ്പോഴാണോ ഇത്തരം വിഡിയോ ഇടുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്. വിഡിയോ പങ്കുവെക്കാൻ സി​ഗ്നൽ വരാനായി കാത്തിരിക്കുകയായിരുന്നോ എന്ന് പരിഹസിക്കുന്നവരുമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT