പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വിഡിയോ പങ്കിട്ട് ടൊവിനോ ഇന്‍സ്റ്റഗ്രാം
Entertainment

'ദേ രണ്ട് പഹയന്‍മാര്‍'; പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വിഡിയോ പങ്കിട്ട് ടൊവിനോ, ട്രോളുമായി ആരാധകര്‍

വിഡിയോയ്ക്ക് കമന്റുമായി ആരാധകരും സജീവമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിനൊപ്പം ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ തോമസ്. ഇപ്പോള്‍ ആരാധകര്‍ക്കായി പെരുമ്പാമ്പിനൊപ്പം പോസ് ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകതാണ് താരം. പെരുമ്പാമ്പിനും എനിക്കും മാച്ചിംഗ് ഔട്ട്ഫിറ്റ് എന്നാണ് ടൊവിനോ വിഡിയോക്ക് അടികുറിപ്പ് നല്‍കിയിരിക്കുന്നത്.

വിഡിയോയ്ക്ക് കമന്റുമായി ആരാധകരും സജീവമാണ്. ദേ രണ്ട് പഹയന്‍മാര്‍, ഒരു അമ്മ പെറ്റ അളിയന്മാരാന്നേ പറയൂ, 'ലെ പാമ്പ്: പുല്ല് വിലയല്ലോടാ ടോവി നീ എനിക്ക് തരുന്നത്' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍' എന്ന ചിത്രമാണ് ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ടീസറും അടുത്തിടെ റിലീസ് ചെയ്തിരുന്നു.

ടൊവിനോ തോമസിനൊപ്പം ഭാവന, സൗബിന്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, എന്നിങ്ങനെ താരനിര ചിത്രത്തിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി