Entertainment

'എന്റെ വണ്ണം ദേശിയ പ്രശ്നമായി, ഞാൻ  ശരീരത്തെ വെറുത്തു'; തുറന്നു പറഞ്ഞ് വിദ്യാ ബാലൻ

'കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. ശരീരം എന്നെ ചതിച്ചു എന്നൊക്കെ തോന്നിയിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിദ്യാ ബാലൻ. കരിയറിന്റെ തുടക്കത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തായിരുന്നു ഈ മുന്നേറ്റം. എന്നാൽ മുൻ നിര താരമായതിന് ശേഷവും രൂക്ഷമായ ബോഡിഷെയ്മിങ്ങിനും താരം ഇരയായി. തന്റെ ശരീരഭാരം ഒരു ദേശീയ പ്രശ്നമെന്ന തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് വിദ്യ പറയുന്നത്. ദീർഘകാലം തന്റെ ശരീരത്തെ വെറുത്തുവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. 

'ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എല്ലാവരും എന്നെ  കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. ശരീരം എന്നെ ചതിച്ചു എന്നൊക്കെ തോന്നിയിരുന്നു. ആ സമയത്ത് നിരാശയും കോപവും അനുഭവപ്പെട്ടിരുന്നു. ആ സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് എളുപ്പമായിരുന്നില്ല.'- വിദ്യ ബാലൻ പറഞ്ഞു. 

പിന്നീട് ഈ അവസ്ഥകളെയെല്ലാം മറികടക്കാൻ തനിക്ക് സാധിച്ചു. സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങി. അപ്പോൾ ജനങ്ങൾ തന്നെ അംഗീകരിച്ചുതുടങ്ങിയെന്നും വിദ്യാ ബാലൻ പറയുന്നത്. മലയാളത്തിലൂടെയാണ് വിദ്യാ ബാലൻ അഭിനയം തുടക്കമിടുന്നത്. എന്നാൽ മോഹൻലാലിനൊപ്പമുള്ള ചിത്രം വെളിച്ചം കണ്ടില്ല. ഇത് വിദ്യയുടെ കരിയറിനെ തുടക്കകാലത്ത് പ്രതിസന്ധിയിലാക്കിയിരുന്നു. പരിനീതി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT