Vidya Balan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഈ ദുനിയാവിൽ കോഴിയില്ല'! 'കടുകു വറ'യ്ക്ക് ശേഷം പുത്തൻ റീലുമായി വിദ്യ; 'മലയാളത്തിലേക്ക് വരാനുള്ള പ്ലാൻ ആണോ' എന്ന് ആരാധകർ

മലയാളം- ഹിന്ദി തർജ്ജമയിലൂടെയാണ് വിദ്യ ആരാധകരെ ചിരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമകളിലേയും മറ്റും രസകരമായ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ആരാധകരെ ചിരിപ്പിക്കുകയാണ് നടി വിദ്യ ബാലന്റെ പ്രധാന പരിപാടിയിപ്പോൾ. മലയാള സിനിമകളിലെ രംഗങ്ങളും വിദ്യ ഇടയ്ക്ക് ഇങ്ങനെ അനുകരിക്കാറുണ്ട്. ഇപ്പോഴിതാ വിദ്യ ബാലന്റെ പുതിയ റീൽ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

മലയാളം- ഹിന്ദി തർജ്ജമയിലൂടെയാണ് വിദ്യ ആരാധകരെ ചിരിപ്പിക്കുന്നത്. ‘ഇസ് ദുനിയാമെ കോയി നഹി എന്ന ഹിന്ദി വാക്കിന് ഈ ദുനിയാവിൽ കോഴിയില്ല’ എന്ന മലയാളം തർജ്ജമ ചെയ്തുകൊണ്ട് ആരംഭിക്കുന്ന റീൽ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘കോയി ബാത്ത് നഹീ’ എന്ന വാക്കിന് ‘കോഴി കുളിക്കാറില്ല’, ‘കേരളാ സെ ആനെ വാലാ ഹെ’ എന്ന വാക്കിന് ‘കേരളത്തിൽ ആനവാൽ കിട്ടും’ എന്നിങ്ങനെ ഹിന്ദി വാക്കുകൾക്ക് തെറ്റായ മലയാളം പറഞ്ഞു കൊണ്ടാണ് രസകരമായ വിഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപും ഹിന്ദി – മലയാളം തർജ്ജമ വിഡിയോ വിദ്യ ബാലൻ പങ്കുവെച്ചിട്ടുണ്ട്. ‌

പഞ്ചാബി ഹൗസിലെ രമണനേയും മൂക്കില്ലാ രാജ്യത്തിലെ രംഗവുമൊക്കെ വിദ്യ ബാലന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉര്‍വശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ വലിയ ഹിറ്റായ കടുകു വറ കടുകു വറ സീനും വിദ്യ ബാലന്‍ അവതരിപ്പിച്ചിരുന്നു.

പാലക്കാടുകാരിയായ വിദ്യ ബാലൻ മുംബൈയിലാണ് ജനിച്ചു വളർന്നത്. അനീസ് ബസ്മി സംവിധാനം ചെയ്ത് അക്ഷയ് കുമാറും റാഷി ഖന്നയും അഭിനയിക്കുന്ന ചിത്രത്തിലാണ് വിദ്യ ഇപ്പോൾ അഭിനയിക്കുന്നത്.

Vidya Balan fun video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ തിഹാർ ജയിലിൽ അന്തരിച്ചു

'സിനിമയിൽ എന്ത് ചെയ്തും പൃഥ്വിരാജ് ജീവിക്കും; അഭിനേതാവ് എന്ന നിലയിലുള്ള എന്റെ ഓറിയന്റേഷൻ തെറ്റാണെന്ന് തോന്നി'

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം; ജലനിരപ്പ് 152 അടി ആക്കണമെന്ന് തമിഴ്‌നാട്

ഇടനിലക്കാരുടെ നമ്പറുകള്‍ വേണ്ട; വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍

ബോക്‌സ് ആകൃതിയിലുള്ള ഡിസൈന്‍, വലിയ സീറ്റ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്, ഫീച്ചറുകള്‍