ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. തന്റെ അഭിനയ മികവു കൊണ്ടും ജീവിതം കൊണ്ടും വിദ്യ പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് വിദ്യ ബാലന്‍. പക്ഷെ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുക തീര്‍ത്തും വ്യത്യസ്തയായൊരു വിദ്യ ബാലനെയാണ്.
സിനിമകളിലേയും മറ്റും രസകരമായ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് ചിരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വിദ്യയുടെ പ്രധാന പരിപാടി. മലയാള സിനിമകളിലെ രംഗങ്ങളും വിദ്യ ഇടയ്ക്ക് ഇങ്ങനെ അനുകരിക്കാറുണ്ട്. പഞ്ചാബി ഹൗസിലെ രമണനേയും മൂക്കില്ലാ രാജ്യത്തിലെ രംഗവുമൊക്കെ വിദ്യ ബാലന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ഐറ്റവുമായാണ് വിദ്യ എത്തിയിരിക്കുകയാണ്.
ഉര്‍വശിയുടെ സീനാണ് വിദ്യ ബാലന്‍ പുതിയ റീലില്‍ അവതരിപ്പിക്കുന്നത്. ഉര്‍വശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലേതാണ് രംഗം. ചിത്രത്തിലെ ഉര്‍വശിയുടെ വലിയ ഹിറ്റായ കടുകു വറ കടുകു വറ സീനാണ് വിദ്യ ബാലന്‍ രസകരമായ അവതരിപ്പിച്ചിരിക്കുന്നത്. 'എനിക്ക് എറെ എറെ പ്രിയപ്പെട്ട അഭിനേത്രിയായ ഉര്‍വശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി എന്നോട് ക്ഷമിക്കണം' എന്നു പറഞ്ഞാണ് വിദ്യ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
റിലീന്റെ കമന്റ് ബോക്‌സില്‍ മലയാളികളുടെ കുത്തൊഴുകയാണ്. വിദ്യ ബാലനേയും ഉര്‍വശിയേയും ഒരുമിച്ചൊരു സിനിമയില്‍ കാണാന്‍ സാധിക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. അതേ ചോദ്യവുമായി സംവിധായക അഞ്ജലി മേനോനുമെത്തിയിട്ടുണ്ട്. 'നിങ്ങള്‍ രണ്ടു പേരും ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിക്കണം' എന്നാണ് അഞ്ജലി കുറിച്ചത്. അങ്ങനൊരു കോമ്പോ അഞ്ജലിയുടെ സിനിമയിലൂടെ സംഭവിക്കുകയാണെങ്കില്‍ കലക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates