Nayanthara, Vignesh Shivan ഇൻസ്റ്റ​ഗ്രാം
Entertainment

'അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം'; അപൂർവ പ്രണയ ചിത്രങ്ങളുമായി നയൻതാരയ്ക്ക് ആശംസകൾ നേർന്ന് വിഘ്നേഷ്

വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി നയൻതാരയുടെ 42-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് നയൻതാരയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു വിഡിയോ ആണ് വിഘ്നേഷ് ശിവൻ പങ്കുവച്ചിരിക്കുന്നത്.

നയൻസിനൊപ്പമുള്ള പ്രണയദിവസങ്ങളിലെ അപൂർവ ചിത്രങ്ങൾ മുതൽ മക്കൾക്കൊപ്പം വരെയുള്ള ചിത്രങ്ങളാണ് വിഡിയോയിൽ വിഘ്നേഷ് പകർത്തിയിരിക്കുന്നത്. നയൻതാരയുമൊത്തുള്ള സൗഹൃദവും പ്രണയവും വിവാഹവും അതിനുശേഷമുള്ള ജീവിതവുമൊക്കെ മനോഹരമായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് വിഘ്നേഷ്.

അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണമെന്നാണ് വിഘ്നേഷ് പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്. വിഘ്നേഷിന്റെ ആദ്യ ചിത്രം ‘നാനും റൗഡി താനി’ന്റെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും തമ്മിൽ പ്രണയത്തിലാകുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരായത്. അതേ വർഷം ഒക്ടോബറിൽ തന്നെ ഇരുവർക്കും ഉയിർ, ഉലക് എന്നീ ഇരട്ട കുട്ടികൾ ജനിച്ചത്. 'മൂക്കുത്തി അമ്മൻ 2' ആണ് നയൻതാരയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Vignesh Shivan pens adorable birthday wish to Nayanthara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

'സാധാരണക്കാരുടെ വാഹനം'; മാരുതി 800ന് അവാര്‍ഡ്

നസ്ലെനു പകരം 'പ്രേമലു 2' നായകനായും, ധോനിക്ക് പകരം തലയായും പാറ്റിൻസൺ; എല്ലാവർക്കും അവനെ മതിയെന്ന് ട്രോൾ

പള്ളിക്കുള്ളിലെ ഒളിത്താവളം, വിഡിയോ കോൾ ചർച്ചകൾ, കണ്ണീർ വാതക പ്രയോഗം; ലഷ്കർ കമാൻഡറിനെ വീഴ്ത്തിയത് സാഹസികമായി

ബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 20 മുതല്‍ ദുബൈയില്‍ ബസ് റൂട്ടുകളില്‍ മാറ്റം