വിജയും തൃഷയും വിമാനത്തിൽ/ ചിത്രം; ട്വിറ്റർ 
Entertainment

വിജയും തൃഷയും ഒന്നിച്ച് വിമാനത്തിൽ; ആവേശം പങ്കുവച്ച് സ്പൈസ്ജെറ്റ്

14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സൂപ്പർതാരജോഡികൾ ഒന്നിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ പ്രഖ്യാപിച്ചത്. അതുപോലെ തന്നെ തെന്നിന്ത്യൻ താരസുന്ദരി തൃഷ ചിത്രത്തിന്റെ ഭാ​ഗമാകുന്നു എന്ന വാർത്തയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സൂപ്പർതാരജോഡികൾ ഒന്നിക്കുന്നത്. ഇപ്പോൾ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള വിമാനയാത്രയുടെ ചിത്രങ്ങളാണ്. 

വിമാനത്തിനുള്ളിൽ പൈലറ്റിനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരങ്ങളേയാണ് ചിത്രത്തിൽ കാണുന്നത്. വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇവരുടെ യാത്രയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ആവേശമുണ്ടെന്നും കുറിക്കുന്നു. 

മുടി നീട്ടി വളർത്തിയ ലുക്കിലാണ് വിജയ്‌യെ ചിത്രത്തിൽ കാണുന്നത്.  ലിയോയിലെ ലുക്കാണോ എന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ കശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. 'കുരുവി' എന്ന ചിത്രത്തിലാണ് വിജയ്‌യും തൃഷയും ഒടുവില്‍ ഒന്നിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'