വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക് 
Entertainment

'സഹകരിക്കുന്നില്ല, രാജ്യം വിട്ടിരിക്കുകയാണ്'; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ 

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും. ഇക്കാരണം ചൂണ്ടിക്കാട്ടി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസ് നിലപാട്. 

കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാൽ വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യങ്ങളിലും റെഡ് കോര്‍ണര്‍ നോട്ടീസ് ബാധകമാണ്. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കും. ബുദ്ധിമുട്ടേറിയ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകരുതെന്നും വിജയ്ബാബുവിന് പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 32 പേരെ രക്ഷിച്ചു; 60 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

പുതിയ അവസരങ്ങള്‍, ധനലാഭം

SCROLL FOR NEXT