Vijay Devarakonda. Rashmika Mandanna ഇന്‍സ്റ്റഗ്രാം
Entertainment

വിവാഹാഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട; ഭാവി മുഖ്യമന്ത്രിയെന്ന് ആരാധകര്‍, വിഡിയോ

ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. കഴിഞ്ഞ ദിവസമാണ് വിജയ് ദേരവകൊണ്ടയും രശ്മിക മന്ദാനയും കുടുംബത്തോടൊപ്പം വിജയ് യുടെ നാടായ തെലങ്കാനയിലെ തുമ്മനപേട്ടയിലെത്തിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും പൂജയ്ക്കും ശേഷം ആരാധകരെ അഭിസംബോധന ചെയ്യവെയാണ് നടന്റെ പ്രഖ്യാപനം.

ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെ അച്ചംപേട്ട് ഡിവിഷനിലെ 44 ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിഖള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സാമ്പത്തിക ബാധ്യതയില്ലാതെ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രഖ്യാപനം.

വിജയ് ദേവരകൊണ്ടയുടെ തീരുമാനത്തിന് ഒപ്പമുണ്ടായിരുന്ന രശ്മിക കയ്യടിക്കുന്നുണ്ട്. ഇനി മുതല്‍ തന്റെ നാട്ടിലേക്ക് വരുന്നതും നാട്ടുകാരെ കാണുന്നതും പതിവാക്കാമെന്നും താരം വാക്ക് നല്‍കി. കരഘോഷത്തോടെയായിരുന്നു താരത്തിന്റെ വാക്കുകള്‍ ആരാധകരും നാട്ടുകാരും ഏറ്റുവാങ്ങിയത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇതോടെ നിരവധി പേരാണ് വിജയ് ദേവരകൊണ്ടയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. അടുത്ത 30 വര്‍ഷത്തില്‍ വിജയ് ദേവരകൊണ്ട മുഖ്യമന്ത്രിയായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. എല്ലാ അര്‍ത്ഥത്തിലും ഹീറോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഫെബ്രുവരി 26 നായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. ഉദയ്പൂരില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ക്ഷണിക്കപ്പെട്ടിരുന്നുള്ളൂ. സിനിമാ രംഗത്തേയും മറ്റും സുഹൃത്തുക്കള്‍ക്കായി മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.

Vijay Devarakonda announces scholarships for students. video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

400 അടിക്ക് മറുപടി 666 അടി; ലോകകപ്പ് പൂരത്തിന് മലബാറിൽ 'ഫ്ലെക്സ് യുദ്ധം' കനക്കുന്നു; ആവേശം വാനോളം -വിഡിയോ

'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

1.77 ലക്ഷം കോടി ഡോളറിന്റെ ഐപിഒ! മസ്‌കിന്റെ സ്പേസ്എക്സ് 4,400 ജീവനക്കാരെ കോടീശ്വരന്മാരാക്കും?

'ഉറക്കം വരാതിരിക്കുമ്പോൾ ഞാനൊരു ഹൊറർ സിനിമ കാണും; അപ്പോൾ തന്നെ എന്റെ മനസ് ശാന്തമാകും'

ഷു​ഗർ വരുമെന്ന് പേടിച്ച് ചോറ് ഉപേക്ഷിക്കേണ്ട, കഴിക്കുന്ന സമയമാണ് പ്രധാനം; പ്രീഡയബറ്റിക് അവസ്ഥയുള്ളവരുടെ ശ്രദ്ധയ്ക്ക്

SCROLL FOR NEXT