Kingdom എക്സ്
Entertainment

തിയറ്റർ രക്ഷയായില്ല! വിജയ് ദേവരകൊണ്ടയുടെ കിങ്ഡം ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

നെറ്റ്ഫ്ലിക്സിലൂടെയാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് വിജയ് ദേവരകൊണ്ട. അടുത്തകാലത്തായി നടന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ മൂക്കും കുത്തിയാണ് വീണത്. അതുകൊണ്ട് തന്നെ നടന്റെ ഈ വർഷം റിലീസിനെത്തിയ കിങ്ഡം എന്ന ചിത്രം വളരെ നിർണായകമായിരുന്നു. പക്ഷേ കിങ്ഡത്തിനും തിയറ്ററുകളിൽ വലിയ വിജയം നേടാനായില്ല.

100 കോടി ക്ലബ് എന്ന ലക്ഷ്യം കൈവരിക്കാൻ കിങ്‍ഡത്തിന് സാധിച്ചില്ല. സ്പൈ ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് കിങ്ഡം പ്രേക്ഷകരിലേക്കെത്തുക. ഓ​ഗസ്റ്റ് 27 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സൂരി (വിജയ് ദേവരകൊണ്ട) എന്ന കോൺസ്റ്റബിൾ ഒരു സ്പൈ ആയി മാറി തന്റെ കാണാതായ സഹോദരൻ ശിവയെ (സത്യദേവ്) തേടി ശ്രീലങ്കയിലേക്ക് പോകുന്നതും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. 82.04 കോടി രൂപയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയിട്ടുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

മലയാളി താരം വെങ്കിടേഷും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ജേഴ്‍സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിന്നനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം ഒരുക്കിയത്.

സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്.

Cinema News: Vijay Devarakonda's spy action drama Kingdom is set to release on Netflix.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT