Suresh Gopi 
Entertainment

'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്'; സുരേഷ് ഗോപിയുടെ കയ്യിലിരുന്ന് മോണ കാട്ടി ചിരിച്ച് ഓം ബേബി; വാത്സല്യം തുളുമ്പും വിഡിയോ

രണ്ട് മക്കളാണ് വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും

സമകാലിക മലയാളം ഡെസ്ക്

താനൊരു ഇമോഷണല്‍ ബീസ്റ്റ് ആണെന്നാണ് സുരേഷ് ഗോപി മുമ്പ് പറഞ്ഞിട്ടുള്ളത്. തന്റെ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ സുരേഷ് ഗോപി ഒരിക്കലും മടി കാണിക്കാറില്ല. അതിന്റെ പേരില്‍ വിവാദങ്ങളുണ്ടായാലും ശരി. പ്രത്യേകിച്ചും കുട്ടികളോടുള്ള വാത്സല്യം പരസ്യമായി പ്രകടിപ്പിക്കുന്നിടത്ത് സുരേഷ് ഗോപി താരവും കേന്ദ്രമന്ത്രിയുമൊന്നുമല്ലാതാകും.

ഗായകന്‍ വിജയ് മാധവിന്റേയും നടി ദേവിക നമ്പ്യാരുടേയും കുഞ്ഞിനെ ഉമ്മ വെക്കുകയും ലാളിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ വിഡിയോ വൈറലാവുകയാണ്. വിജയ് മാധവ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എസ്ജി പ്ലസ് ഓം ബേബി സമം ക്യൂട്ട്‌നെസ് ഓവര്‍ ലോഡഡ് എന്ന കുറിപ്പോടെയാണ് വിജയ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ കൈകളിലിരുന്ന് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഓം ബേബി ആരിലും വാത്സല്യം തോന്നിപ്പിക്കും. രണ്ട് മക്കളാണ് വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും. മൂത്ത മകന്റെ പേദ് ആത്മജ എന്നും ഇളയ മകള്‍ക്ക് ഓം പരമാത്മ എന്നുമാണ് പേരിട്ടിരിക്കുന്നത്. മക്കളുടെ പേരിനെച്ചൊല്ലിയും ഇരുവര്‍ക്കും നേരത്തെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Vijay Maadhav share cute video of Suresh Gopi with Om baby.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയും; മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

SCROLL FOR NEXT