നടൻ വിജയ്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വിജയ് നേരിട്ട് പങ്കെടുത്തില്ല, നിർദേശങ്ങൾ നൽകി; തമിഴ്‌നാട്ടിൽ സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ

സൗജന്യമായി നിയോമദേശ കേന്ദ്രങ്ങൾ ആരംഭിക്കാൻ വിജയ് മക്കൾ ഇയക്കം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ ആരംഭിക്കാൻ ദളപതി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. സംഘടനയുടെ ഇന്ന് നടന്ന യോ​ഗത്തിൽ വിജയ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് വിജയ് മക്കള്‍ ഇയക്കം സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് പറഞ്ഞു. 

നിയമ സഹായം വേണ്ട എല്ലാവര്‍ക്കും സൗജന്യമായി നിയമോപദേശ കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ വിജയ് മക്കള്‍ ഇയക്കം ഹെഡ് ഓഫീസില്‍ വെച്ചാകും അഭിഭാഷക സംഘത്തിന്റെ ആദ്യ യോഗം ചേരുന്നത്. താരം നിലവില്‍ വിദേശത്തായതിനാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാകും യോഗം ചേരുക.

കഴിഞ്ഞ മാസം ചേർന്ന ദളപതി വിജയ് മക്കൾ ഇയക്കം യോഗത്തിൽ കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിന്നു. ആരാധക കൂട്ടായ്മ മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കാനാണ് അന്ന് തീരുമാനിച്ചത്.

234 നിയോജക മണ്ഡലങ്ങളിലെ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങിൽ ആദരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കങ്ങളുമായി ദളപതി വിജയ് മക്കൾ ഇയക്കം മുന്നോട്ട് വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

SCROLL FOR NEXT