Jana Nayagan എക്സ്
Entertainment

'സൂപ്പർ മാൻ മീറ്റിങ് വിളിച്ചു കൂട്ടി ആളെ കൊന്നിട്ടില്ല, എന്താ അണ്ണാ ഇതൊക്കെ'; വിജയ് ചിത്രം ജന നായകന്റെ പോസ്റ്ററിന് ട്രോൾ

പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം സിനിമയുടെ റിലീസ് പോസ്റ്ററിന് നേരെ വിമർശനവും ‌‌ട്രോളും ഉയരുന്നുണ്ട്.

പോസ്റ്റർ എഐയിൽ ചെയ്തത് ആണെന്നാണ് പ്രധാന വിമർശനം. 'കോളിവുഡിന്റെ സൂപ്പർ മാൻ', 'സൂപ്പർ മാൻ ആളുകളെ രക്ഷിച്ചു, വിജയ് ആളുകളെ കൊന്നു', 'വെറിത്തനം ആയിട്ടുണ്ട്', 'തമിഴ്നാട് മാത്രം ആണോ രക്ഷിക്കുന്നത് അല്ലെങ്കിൽ ഇന്ത്യ മൊത്തം ആണോ', 'സൂപ്പർ മാൻ മീറ്റിങ് വിളിച്ചു കൂട്ടി ആളെ കൊന്നിട്ടില്ല', 'ഇതിപ്പോ റിട്ടയർമെന്റ് കോമഡി പീസ് ആകുമെന്ന് തോന്നുന്നുണ്ടല്ലോ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സത്യൻ സൂര്യൻ ആണ് ഛായാ​ഗ്രഹണമൊരുക്കുന്നത്.

Cinema News: Actor Vijay's Jana Nayagan unveiled a new poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗ്ലാദേശ് പ്രക്ഷോഭം: ജീവഹാനിയില്‍ ദുഃഖമുണ്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷെയ്ഖ് ഹസീന, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം

ശബരിമലയില്‍ ഷാംപൂ പായ്ക്കറ്റുകള്‍ ഉപയോഗിക്കരുത്, രാസ കുങ്കുമം വില്‍ക്കരുതെന്നും ഹൈക്കോടതി

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

സഞ്ജു വേണം, ധോനിക്ക് പകരം! വീണ്ടും കൊണ്ടുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾക്ക് അയവ്, ഒരു ദിവസം 3700 പേർക്ക് പ്രവേശനം (വിഡിയോ)

SCROLL FOR NEXT